NEWS
പാലാ പൂവക്കുളത്ത് വൻ ഹാൻസ് വേട്ട 262 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വീട്ടമ്മ പിടിയിൽ
19/09/2026 08:51 PM IST
സണ്ണി ലുക്കോസ്

പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പൂവക്കുളത്ത് വൻ ഹാൻസ് വേട്ട.വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 262 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടി. പൂവക്കുളം വാചാലിൽ നിർമ്മല രവിയുടെ വീട്ടിലും വീടിനോട് ചേർന്നുള്ള കടയിലുമാണ് രാമപുരം പോലീസ് പരിശോധന നടത്തിയത്.
പാലാ ഡിവൈ.എസ്.പി. കെ. സദന്റെ നിർദ്ദേശപ്രകാരം രാമപുരം സി.ഐ. റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലാണ് രാമപുരം പോലീസും സി.ഐയുടെ ഷാഡോ പോലീസും സംയുക്തമായി ഈ റെയ്ഡ് സംഘടിപ്പിച്ചത്.
പരിശോധനയിൽ എസ്.ഐ. സാബു ആന്റണി, സീനിയർ സി.പി.ഒ. രാജേഷ്, സി.പി.ഒ. ശരണ്യ, ഡ്രൈവർ സി.പി.ഒ. രഞ്ജിത്ത് എന്നിവരും സി.ഐയുടെ പ്രത്യേക ഷാഡോ സംഘത്തിലെ അംഗങ്ങളായ വിഷ്ണു, ഷിജു എന്നിവരും പങ്കെടുത്തു. പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










