09:30pm 10 November 2026
NEWS
എലൂരിൽ വൻ മയക്ക് മരുന്ന് വേട്ട 40 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ
11/08/2025  05:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എലൂരിൽ വൻ മയക്ക് മരുന്ന് വേട്ട 40 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികൾ ആയ 1. Raju sk 19, Lal Cup Sibna Nagar, Murshidabad, West Bengal.    2. Suroj sk 18, Bhavna bad, jalangi, Murshidabad ,West Bengal .എന്നിവരേയാണ് കൊച്ചി സിറ്റി പോലീസ് പിടികൂടിയത്.എറണാകുളം സിറ്റി പോലീസ് കമ്മിഷർ  ശ്രി. പുട്ടവിമലദിത്യ IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബഹു. Dcp മാരായ അശ്വതി ജിജി IPS  , ജുവനപ്പുടി മഹേഷ് IPS , നർകോർട്ടിക് സെൽ ACP അബ്ദുൽ സലാം K A എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസഫ് S I യും, ടീമംഗങ്ങക്കും നടത്തിയ പരിശോധനയിലാണ് 40 കിലോ കഞ്ചാവ്  ഏലൂർ ആനവാതിൽ ജംഗ്ഷന് സമീപത്ത് നിന്നും പിടികൂടിയത് . കുറച്ചുനാളുകളായി ഇവർ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്.. കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് ഒഡീഷയിൽ നിന്ന്  വാങ്ങുന്ന  കഞ്ചാവ് ഇരുപത്തിഅയ്യായിരം രൂപ നിരക്കിൽ വിൽപ്പന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി... ട്രെയിൻ മാർഗമായിരുന്നു  കഞ്ചാവ് എത്തിച്ചു കൊണ്ടിരുന്നത്. ഇവരിൽ നിന്നും കഞ്ചാവ് വാങ്ങുന്നവരെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img