10:54pm 15 August 2026
NEWS
ആലുവ എടത്തലയിൽ വൻ ലഹരി വേട്ട കഞ്ചാവ്, ഹാഷിഷ് ഓയിൽ,MDMA പിടികൂടി
14/08/2026  06:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആലുവ എടത്തലയിൽ വൻ ലഹരി വേട്ട കഞ്ചാവ്, ഹാഷിഷ് ഓയിൽ,MDMA പിടികൂടി

ആലുവ : എക്‌സൈസ് വകുപ്പ് തണ്ടർ എന്ന പേരിൽ മയക്കുമരുന്നിക്കെതിരെ കർശന നടപടികൾ ആണ് സ്വീകരിച്ചു പോരുന്നത് മയക്കുമരുന്ന് വില്പനയും ഉപയോഗവും കടത്തികൊണ്ട് വരലിനുമെതിരെ ആലുവ എക്‌സൈസ് റേഞ്ച്ന്റെ പരിധിയിൽ വരുന്ന വിവിധ സ്ഥലങ്ങളിൽ  സഞ്ചരിച്ചു കർശന നിരീക്ഷണവും വിവരശേഖരണവും നടത്തിയാണ് മയക്കുമരുന്ന് കേസുകൾ കണ്ടെടുത്തു വരുന്നത്,ആലുവ, എടത്തല എന്നിവിടങ്ങളിൽ രഹസ്യന്വേഷണം നടത്തുന്നതിനിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് സംഘം,  അതിവിദഗ്ധമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ്, ഹാഷിഷ് ഓയിൽ,MDMA എന്നിവയുമായി ആലുവ താലൂക്ക് ആലുവ ഈസ്റ്റ് വില്ലേജ് എടത്തല അംബേദ്കർ കോളനിക്കരയിൽ ആര്യാട്ട് വീട്ടിൽ ഷണ്മുഖദാസ് മകൻ അനിലിനെ എക്സൈസ് കസ്റ്റഡിയിലെടുത്തത്.   ഇയാളുടെ പക്കൽ നിന്നും 1.105 കിലോഗ്രാം  ഗഞ്ചാവ്,94 ഗ്രാം ഹാഷിഷ് ഓയിൽ,1.120 ഗ്രാം MDMA കണ്ടെത്തിയിട്ടുണ്ട്.  ടിയാൻ എതിരെ എക്സൈസ് എൻഡിപിഎസ് നിയമപ്രകാരം കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നും തുടർന്നും മയക്കുമരുന്ന് മാഫിയകൾ വിഹരിക്കുന്ന ആലുവ എടത്തല  ഭാഗങ്ങളിൽ കർശന നിരീക്ഷണം അന്വേഷണവും നടത്തുമെന്നും എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു കേസ് കണ്ടുപിടിച്ച പാർട്ടിയിൽ ആലുവ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മഹേഷ്‌ എസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന വി ബി സിവിൽ എക്‌സൈസ് ഓഫീസർമാരായ അരവിന്ദ് ജെ, ജിബിനാസ് , ഉണ്ണികൃഷ്ണൻ, അഖിലാൽ, സോനുമോൻ , ഡ്രൈവർ കബീർ എന്നിവർ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img