NEWS
ട്രാഫിക് പിഴയിൽ വൻ ഇളവ്; കുടിശ്ശിക തീർക്കാൻ അമ്നെസ്റ്റി സ്കീം പ്രഖ്യാപിച്ചു
15/03/2026 04:08 PM IST
ന്യൂസ് ബ്യൂറോ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകാൻ തീരുമാനമായി. 2024 ഡിസംബർ 31 വരെ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങൾക്കും ഈ ഇളവ് ബാധകമായിരിക്കും. ഇതിനായി പ്രത്യേക 'അമ്നെസ്റ്റി സ്കീം' (Amnesty Scheme) നടപ്പിലാക്കാനാണ് അധികൃതരുടെ തീരുമാനം.
നിരവധി വാഹനങ്ങൾക്ക് ഒട്ടേറെ ഇ-ചെല്ലാൻ (e-challan) കുടിശ്ശികയുള്ളതും, ചില നിയമലംഘനങ്ങൾക്ക് വലിയ തുക പിഴയായി അടയ്ക്കേണ്ടി വരുന്നതും വാഹന ഉടമകളെ ഇ-ചെല്ലാൻ തീർപ്പാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. പിഴത്തുകയിൽ ഇളവ് നൽകുന്നതിലൂടെ കൂടുതൽ പേർ കുടിശ്ശിക അടച്ചുതീർക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











