
ദോഹ: ഖത്തർ പബ്ലിക് പ്രോസിക്യൂഷനും സുപ്രീം ജുഡീഷ്യൽ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓൺലൈൻ ലേലം ഫെബ്രുവരി 18 ബുധനാഴ്ച നടക്കും. പിടിച്ചെടുത്ത ആഡംബര വസ്തുക്കളാണ് ലേലത്തിലൂടെ വിറ്റഴിക്കുന്നത്.വൈകുന്നേരം 4 മണി മുതൽ 7 മണി വരെയാണ് ലേലം.പ്രമുഖ ബ്രാൻഡുകളുടെ സ്ത്രീകളുടെയും പുരുഷന്മാരുടെയും ആഡംബര ബാഗുകളാണ് ലേലം ചെയ്യുന്നത്.സ്മാർട്ട് ഫോണുകളിൽ 'Courts Auctions' (Mzadat) ആപ്പ് ഡൗൺലോഡ് ചെയ്ത്
ഖത്തർ ഐഡിയും ഫോൺ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത്കൊണ്ട്
നിർദ്ദിഷ്ട സമയത്തിനുള്ളിൽ താല്പര്യമുള്ള ഇനങ്ങൾക്ക് ബിഡ് സമർപ്പിക്കാവുന്നതാണ്.
ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ലേല നടപടികൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയത്. ലേലത്തിൽ വെച്ചിരിക്കുന്ന വസ്തുക്കളുടെ വിവരങ്ങളും കുറഞ്ഞ വിലയും ആപ്പിൽ ലഭ്യമാണ്. സുതാര്യമായ ലേല നടപടികൾ ഉറപ്പാക്കാൻ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നേരിട്ടുള്ള നിരീക്ഷണമുണ്ടാകും.











