04:21pm 03 September 2026
NEWS
മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട
10/05/2025  04:39 PM IST
nila
മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട

മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ്  1,91,48,000 രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം രാമപുറം സ്വദേശി പൂളക്കൽ തസ്ലിം ആരിഫ്, മുണ്ടുപറമ്പ് വടക്കൻ മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്. 

ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് എത്തിച്ച പണമാണ് പിടിച്ചെടുത്തത്. കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img