06:22am 11 November 2026
NEWS
ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് 10ന് ബുധനാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍
09/09/2025  04:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് 10ന് ബുധനാഴ്ച എറണാകുളം മറൈന്‍ ഡ്രൈവില്‍

കൊച്ചി: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാമത് ജന്മദിനാഘേഷങ്ങളുടെ ഭാഗമായി 'തിരുവസന്തം 1500' എന്ന പ്രമേയത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 20-ാമത് ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സ് പ്രവാചക പ്രകീര്‍ത്ഥന സദസ്സ് എറണാകുളം മറൈന്‍ ഡ്രൈവില്‍ 10ന് ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റും കലൂര്‍ മുസ്‌ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി പതാക ഉയര്‍ത്തുന്നതോടെ തുടക്കം കുറിക്കും. തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രവാചക പ്രകീത്തന കാവ്യം ശറഫല്‍ അനാം മൗലിദ് സദസ്സിന് ജഅ്ഫര്‍ സഖാഫ് അല്‍അസ്ഹരി കൈപ്പമംഗലം നേതൃത്വം നല്‍കും. 

മര്‍ക്കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റും ഹുബ്ബുറസൂല്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ വി എച്ച് അലി ദാരിമി സ്വാഗതം ആശംസിക്കും. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറിയും ഹുബ്ബുറസൂല്‍ സ്വാഗത സംഘം വര്‍ക്കിംഗ് ചെയര്‍മാനുമായ സയ്യിദ് സി ടി ഹാഷിം തങ്ങള്‍ അധ്യക്ഷത വഹിക്കും. കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. 

ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബ്‌റസൂല്‍ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന സെക്രട്ടറി മൗലാനാ പേരോട് അബ്ദുറഹ്മാന്‍ സഖാഫി 'തിരുവസന്തം- 1500' പ്രമേയ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. 

കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി മുഹമ്മദ് ഫൈസി, എന്‍ അലി അബ്ദുള്ള, മജീദ് മാസ്റ്റര്‍ കക്കാട്, ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സെയ്ഫുദ്ധീന്‍ ഹാജി, വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ സി പി സെയ്തലവി മാസ്റ്റര്‍ ചെങ്ങര, പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, സയ്യിദ് ഷറഫുദ്ദീന്‍ ജമലുല്ലൈലി, ഹുബ്ബുറസൂല്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്‍വീനറും സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവുമായ സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പിള്ളി,  എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍, അന്‍വര്‍ സാദത്ത് എം എല്‍ എ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളും മഹല്ല് ഇമാമുമാരും മഹല്ല്  സാരഥികളും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img