06:43am 11 November 2026
NEWS
കൊച്ചിയിൽ പ്രവാചക സ്നേഹികളുടെ മഹാസംഗമം ഹുബ്ബു റസൂൽ കോൺഫറൻസ് പ്രൗഢമായി
10/09/2025  09:01 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയിൽ പ്രവാചക സ്നേഹികളുടെ മഹാസംഗമം ഹുബ്ബു റസൂൽ കോൺഫറൻസ് പ്രൗഢമായി
HIGHLIGHTS

കൊച്ചിൽ നടന്ന ഹുബ്ബു റസൂൽ കോൺഫറൻസ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് 
ഇബ്രാഹിം ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: മധ്യകേരളത്തിലെ ഏറ്റവും വലിയ പ്രവാചക പ്രകീർത്തന സദസ്സായ 20-ാമത് ഹുബ്ബു റസൂൽ കോൺഫറൻസ് എറണാകുളം മറൈൻ ഡ്രൈവിൽ പ്രൗഢമായി നടന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'തിരുവസന്തം 1500' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആയിരക്കണക്കിന് പ്രവാചക സ്നേഹികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കലൂർ മഹല്ല് ജമാഅത്ത് ഖാളി സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി തങ്ങൾ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ജഅഫർ അസ്ഹരി കൈപ്പമംഗലത്തിന്റെ നേതൃത്വത്തിൽ മൂന്നര മണിക്കൂർ നീണ്ടുനിന്ന ശർറഫുൽ അനാം മൗലിദ് പാരായണം നടന്നു.സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. എസ്.വൈ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ളാ സഖാഫി എളമരം ആമുഖ പ്രഭാഷണം നടത്തി. എസ്.വൈ.എസ്. സംസ്ഥാന പ്രസിഡൻ്റ് കാന്തപുരം ഡോ. എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മുഹമ്മദ്‌ ഫൈസി, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ ഉദ്ഘാടനം നിർവഹിക്കുകയും 2026-ലെ ഹുബ്ബു റസൂൽ പ്രൊജക്ട് അവതരിപ്പിക്കുകയും ചെയ്തു. കുടുംബത്തെ ഒരു പളുങ്ക് പാത്രം പോലെ സംരക്ഷിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മുഹമ്മദ് നബിയുടെ കൽപനകളിലോ നിരോധനകളിലോ ഒരു പിഴവും കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇന്ന് ആത്മഹത്യ പ്രതിരോധ ദിനമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം, ലോകത്ത് 15നും 29നും ഇടയിൽ പ്രായമുള്ളവർക്കിടയിൽ ആത്മഹത്യ വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി. ലോകത്ത് ഓരോ 40 സെക്കൻഡിലും ഒരു ആത്മഹത്യ നടക്കുന്നുണ്ടെന്നും, ഇന്ത്യയിൽ നാലാം സ്ഥാനത്താണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിച്ചാൽ ആയുസ് വർധിക്കുമെന്ന ശാസ്ത്രീയ കണ്ടെത്തൽ മുഹമ്മദ് നബി 1400 വർഷങ്ങൾക്ക് മുൻപ് പഠിപ്പിച്ചതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശൈഖുനാ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഓൺലൈനായിഹുബ്ബുറസൂൽ പ്രഭാഷണം നടത്തി. സംഘാടക സമിതി വർക്കിങ് ചെയർമാൻ സയ്യിദ് സി.ടി. ഹാഷിം തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി മൗലാന പേരോട് അബ്ദുറഹ്മാൻ സഖാഫി 'തിരുവസന്തം - 1500' വിഷയത്തിൽ പ്രമേയ പ്രഭാഷണം നടത്തി. സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
പി.എ. ഹൈദ്രോസ് മുസ്ലിയാർ കൊല്ലം, ഒമാനിൽ നിന്നുള്ള പ്രവാചക പ്രകീർത്തകരായശൈഖ് അലി മസ്ഊദ് അൽ കഅബി , ശൈഖ് മജ്ദി യഹ്‌യ അൽ ബലൂശി,ഇറാഖിൽ നിന്നുള്ള ശൈഖ് ബിലാൽ അമീൻ നാഥിർ , ഐമൻ ഹിവ മുഹമ്മദ്, ശക്കാർ അലി മുഹമ്മദ്,അൻവർ സാദത്ത് എം.എൽ.എ, മൻസൂർ ഹാജി ചെന്നൈ, പി.എസ്.കെ മൊയ്തു ബാഖവി,സെയ്ഫുദീൻ ഹാജി, എ.കെ. അബ്ദുൾ ഹമീദ്, എൻ. അലി അബ്ദുള്ള, മജീദ് കക്കാട്, സെയ്തലവി മാസ്റ്റർ ചെങ്ങരഹുബ്ബു റസൂൽ കോൺഫറൻസ് ജനറൽ കൺവീനർ വി.എച്ച്. അലി ദാരിമി സ്വാഗതവും വർക്കിങ് കൺവീനർ സി.എ. ഹൈദ്രോസ് ഹാജി നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img