02:07am 01 October 2026
NEWS
QNCC-യിൽ ഒക്ടോബർ 22-ന് ഹൃദയരാഗങ്ങൾ സീസൺ 9 അരങ്ങേറുന്നു; പോസ്റ്റർ പ്രകാശനം ചെയ്തു
30/09/2026  09:21 AM IST
nila
QNCC-യിൽ ഒക്ടോബർ 22-ന് ഹൃദയരാഗങ്ങൾ സീസൺ 9 അരങ്ങേറുന്നു; പോസ്റ്റർ പ്രകാശനം ചെയ്തു

 


​ദോഹ: ഖത്തറിലെ  സംഗീതപ്രേമികൾ കാത്തിരിക്കുന്ന 'ഹൃദയരാഗങ്ങൾ' സീസൺ 9 ഒക്ടോബർ 22-ന് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) വെച്ച് നടക്കും. 
​ചന്ദ്രകല ആർട്സിനൊപ്പം അലീഷാൻ റെസ്റ്റോറന്റ്, ഇവന്റ് കോഓർഡിനേറ്റർമാരായ കാറ്റലിസ്റ്റ്, ക്യൂബ് എന്നിവർ കൈകോർക്കുന്ന ഈ സംഗീതവിരുന്നിൽ മലയാളത്തിലെ പ്രശസ്ത ഗാനരചയിതാക്കളായ കൈതപ്രം ദാമോദരൻ നമ്പൂതിരി, റഫീഖ് അഹമ്മദ്, ബി.കെ. ഹരിനാരായണൻ എന്നിവരുടെ  ഗാനങ്ങൾ 
​ശ്രദ്ധേയരായ പിന്നണി ഗായകർ മധു ബാലകൃഷ്ണൻ, ബിജു നാരായൺ, സുദീപ് കുമാർ, നിഷാദ്, ചിത്ര അരുൺ, നിത്യാ മാമ്മൻ 
​ഹൃദയരാഗങ്ങൾ സീസൺ 9-ന്റെ ഔദ്യോഗിക പോസ്റ്റർ ഒലിവ് സുനോ റേഡിയോ നെറ്റ്‌വർക്ക് ഡയറക്ടർ സതീഷ് പിള്ള, മാനേജിംഗ് ഡയറക്ടറും കോ-ഫൗണ്ടറുമായ അമീർ അലി, പ്രോഗ്രാം ഹെഡ് അപ്പുണ്ണി, ഇവന്റിന്റെ അസോസിയേറ്റ് സ്പോൺസറായ അലീഷാൻ റെസ്റ്റോറന്റ് സി.ഇ.ഒ. രാജീവ് നാരായൺ, കാറ്റലിസ്റ്റ്, ക്യൂബ് എന്നിവരുടെ പ്രതിനിധികൾ ചേർന്ന് മീഡിയ ലോഗോയിൽ വെച്ച് പ്രകാശനം ചെയ്തു.
​കഴിഞ്ഞ സീസണുകളിലെപ്പോലെ തന്നെ ഈ കലാസന്ധ്യയ്ക്കും ഖത്തറിലെ മുഴുവൻ പ്രവാസികളുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും സംഘാടകർ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img