05:04am 09 November 2026
NEWS
തമിഴ്നാട്ടിൽ 100 ദിവസം കടന്ന വിജയ്‌യുടെ ഭരണം എങ്ങിനെ?
17/08/2026  01:28 PM IST
nila
തമിഴ്നാട്ടിൽ 100 ദിവസം കടന്ന വിജയ്‌യുടെ ഭരണം എങ്ങിനെ?

 

തമിഴകത്തിൽ രാഷ്ട്രീയ മാറ്റത്തിലൂടെ അധികാരത്തിലെത്തിയ സിനിമാ നടൻ വിജയ്-യുടെ ടിവികെ സർക്കാർ 100 ദിവസം കടന്നു ഭരണം തുടരുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തെ തകിടം മറിച്ച് വലിയ വിജയം നേടി കഴിഞ്ഞ മെയ് 10-നാണ് ജോസഫ് വിജയ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്. നൂറു ദിവസത്തിനിടെ സർക്കാർ ഓഫീസുകളിലെ പ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ച് കൈക്കൂലി എന്ന വിഷയത്തെ വിജയ് സർക്കാർ തുടച്ചുനീക്കി എന്നതാണ് തമിഴ്നാട്ടിലെ പൊതുവെയുള്ള  ജനങ്ങളുടെ സംസാരം! സർക്കാർ ഓഫീസുകളിൽ കൈക്കൂലി ആവശ്യപ്പെടുന്നവരുടെ വിവരങ്ങൾ അറിയിക്കാൻ പ്രത്യേക വാട്സ്ആപ്പ് നമ്പർ പുറത്തിറക്കിയതോടെ ആദ്യദിനങ്ങളിൽ പരാതിപ്രവാഹം ആയിരുന്നു. ഈ പദ്ധതിക്ക് തമിഴ്നാട് ജനങ്ങൾക്കിടയിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. 
 അതുപോലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി 'സിങ്കപെൺ' എന്ന പേരിൽ ഒരു സേനയും രൂപീകരിച്ചു. അതുപോലെ സ്ത്രീകളുടെ ക്ഷേമത്തിനായി ബഡ്ജറ്റിലും പല പുതിയ പദ്ധതികൾ വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരി മാഫിയകളെ ഒഴിച്ചു കെട്ടുവാനായി വിജയ് ഒട്ടേറെ നടപടികളാണ് സ്വീകരിച്ചു വരുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള 717 മദ്യ വില്പന കേന്ദ്രം അടച്ചത്, രണ്ടുമാസത്തിലായി 500 യൂണിറ്റ് വരെ സൗജന്യ  വൈദ്യുതി, സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം, പെരും തലൈവർ കാമരാജർ പ്രഭാതഭക്ഷണ പദ്ധതി, കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്... തുടങ്ങി  ഒരുപാട് ക്ഷേമ പദ്ധതികളാണ് വിജയ്‌യുടെ ടി.വി.കെ.സർക്കാർ അറിയിച്ചിരിക്കുന്നത്. ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള ഭരണത്തിനാണ് വിജയ് പ്രാധാന്യം നൽകുന്നത്. അതിനാൽ തമിഴ്നാട് ജനങ്ങൾ വിജയ്‌യുടെ  ഭരണത്തിനെ  രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് എന്ന് പറയാം. പ്രതിപക്ഷ പാർട്ടിയുടെയും, മറ്റുള്ള രാഷ്ട്രീയപാർട്ടികളുടെയും വെല്ലുവിളികളെ അതിജീവിച്ചാണ് വിജയ് പല പുതിയ പദ്ധതികൾ ആവിഷ്കരിച്ച് ഭരണം മുന്നോട്ടു കൊണ്ട് പോകുന്നത്!

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img