06:29am 08 November 2026
NEWS
സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന് ഹൂതികൾ; ആക്രമിച്ചത് റിയാദ് വിമാനത്താവളവും അരാംകോ കേന്ദ്രങ്ങളും
08/11/2026  06:16 AM IST
nila
സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയെന്ന് ഹൂതികൾ; ആക്രമിച്ചത് റിയാദ് വിമാനത്താവളവും അരാംകോ കേന്ദ്രങ്ങളും

 

റിയാദ്: സൗദി അറേബ്യയിലെ നിർണായക സൈനിക, സാമ്പത്തിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വൻതോതിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി യെമനിലെ ഹൂതി വിമതർ. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം, റിയാദിലും ഖുറൈസിലുമുള്ള പ്രമുഖ എണ്ണക്കമ്പനിയായ അരാംകോയുടെ സംഭരണ കേന്ദ്രങ്ങൾ, നജ്‌റാനിലെ നാഷണൽ ഗാർഡ് സൈനിക ക്യാംപ് എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഹൂതി വക്താക്കൾ അറിയിച്ചു.

യെമനിൽ ഹൂതികൾക്കെതിരെ സൗദി സഖ്യസേന നടത്തുന്ന സൈനിക നടപടികൾക്കുള്ള തിരിച്ചടിയായാണ് ആക്രമണമെന്നാണ് വിമതരുടെ വിശദീകരണം. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നീക്കമെന്നും ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ ആയുധങ്ങൾ കൃത്യമായി പതിച്ചെന്നും ഹൂതി സൈനിക വക്താവ് അവകാശപ്പെട്ടു.

എന്നാൽ, ആക്രമണം നടന്നതായുള്ള ഹൂതികളുടെ അവകാശവാദത്തിൽ സൗദി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലക്ഷ്യസ്ഥാനങ്ങളിൽ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങളോ ആക്രമണത്തിന്റെ വ്യാപ്തിയോ സംബന്ധിച്ചും ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img