11:53am 09 November 2026
NEWS
ഹൂതികൾ ഇസ്രയേലിൽ മിസൈലാക്രമണം നടത്തി
04/05/2025  06:58 PM IST
nila
ഹൂതികൾ ഇസ്രയേലിൽ മിസൈലാക്രമണം നടത്തി

ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ ഇസ്രയേലിൽ വ്യോമാക്രമണം നടത്തി.  ഇസ്രയേലിന്റെ പ്രധാന വിമാനത്താവളമായ ബെൻ ഗുറിയോണിലാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഏഴിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. മിസൈൽ പതിച്ചുണ്ടായ സ്ഫോടനത്തിൽ നാലു പേർക്കും സുരക്ഷിത സ്ഥാനംതേടി രക്ഷപ്പെടുന്നതിനിടെ രണ്ടു പേർക്കുമാണ് പരിക്കേറ്റത്. 

മിസൈൽ തകർക്കാൻ ഇസ്രയേൽ സൈന്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ആക്രമണത്തെ തുടർന്ന് ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ ടേക്ക് ഓഫിനും ലാൻഡിങ്ങിനും തടസ്സം നേരിട്ടിരുന്നു. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി ഇസ്രയേൽ വിമാനത്താവള അധികൃതർ അറിയിച്ചു. തങ്ങളെ ആക്രമിച്ചത് ആരായാലും, ഏഴിരട്ടി ശക്തിയിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് പ്രതികരിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img