NEWS
കോതമംഗലത്ത് വീട്ടമ്മ കുത്തേറ്റ് മരിച്ചു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
29/09/2026 10:10 AM IST
nila

കോതമംഗലം: വീട്ടമ്മയെ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ താമസിക്കുന്ന കുഞ്ഞമ്മ (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസ് (65)നെ കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. തുടർന്ന് മകൻ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികൾ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ശസ്ത്രക്രിയയ്ക്ക് ശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നുവെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










