12:55am 16 September 2026
NEWS
വാഹനാപകടത്തിൽ വീട്ടമ്മ മരണമടഞ്ഞു
15/09/2026  09:12 PM IST
nila
വാഹനാപകടത്തിൽ വീട്ടമ്മ മരണമടഞ്ഞു

വെൺമണി: വാഹനാപകടത്തിൽ വീട്ടമ്മ മരണമടഞ്ഞു.
വെട്ടിയാർ ആയുർവേദ ആശുപത്രിക്ക് സമീപം കഴിഞ്ഞ രാത്രി ഉണ്ടായ വാഹനാപകടത്തിൽ വെൺമണി ഗ്രാമപഞ്ചായത്തിൽ ചെറിയാലുംമൂട് അമ്പലത്താംവിളയിൽ ശാന്തമ്മയുടെ മകൾ അമ്പിളി (48) ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ മാവേലിക്കരയിൽ നിന്ന് വെൺമണിയിലേക്ക് പോകുന്നതിനിടെ അതേ ദിശയിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മാതാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

 പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഭർത്താവ് പൊന്നു മണി
മകൻ അതുൽ ( എം ബി ബി എസ് വിദ്യാർത്ഥി . ജോർദാൻ )
 വിദേശത്തുള്ള ഭർത്താവും മകനും എത്തിയശേഷമായിരിക്കും സംസ്കാരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.