06:23am 13 November 2026
NEWS
കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയും യുവാവും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ
12/01/2026  04:44 AM IST
nila
കാഞ്ഞിരപ്പള്ളിയിൽ വീട്ടമ്മയും യുവാവും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്തെ വീട്ടിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരിയിൽ നിന്ന് ഇവിടെ താമസിക്കാൻ എത്തിയ മോർക്കോലിൽ ഷേർളി മാത്യുവും കോട്ടയം സ്വദേശിയാകാമെന്ന് കരുതുന്ന യുവാവുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ആറുമാസം മുൻപാണ് ഷേർളി ചങ്ങനാശേരിയിൽ നിന്നും ഇവിടേക്ക് താമസം മാറിയെത്തിയത്. ഭർത്താവിന്റെ മരണത്തിന് ശേഷമാണ് ഇവർ ഇവിടെ താമസമാക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്. 

വീടിന്റെ അകത്ത് ഷേർളിയെ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

ഷേർളിയുമായി അടുത്ത പരിചയമുള്ള ഒരാൾ ഫോൺ വിളിച്ചിട്ടും പ്രതികരണം ലഭിക്കാതായതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ലെന്നും എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്നും കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img