09:45am 04 September 2026
NEWS
ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചു; ഹോട്ടൽ ഏഴ് ദിവസത്തേക്ക് അടപ്പിച്ചു
02/09/2026  08:16 PM IST
nila
ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചു; ഹോട്ടൽ ഏഴ് ദിവസത്തേക്ക് അടപ്പിച്ചു

 


​ദോഹ:ഉപയോഗശൂന്യമായ ഭക്ഷണം വിതരണം ചെയ്തതിനെ തുടർന്ന് അൽ ഷഹാനിയ മുൻസിപ്പാലിറ്റി പരിധിയിലെ ഹോട്ടൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി അടപ്പിച്ചു. മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെട്ട 1990-ലെ എട്ടാം നമ്പർ നിയമം (2014-ലെ നാലാം നമ്പർ നിയമ ഭേദഗതി പ്രകാരം) ലംഘിച്ചതിനാണ് നഗരസഭയുടെ നടപടി.
​കേടായതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആക്ഷൻ. നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ട മുൻസിപ്പൽ ഡയറക്ടർക്കാണ് അടച്ചിടൽ കാലാവധി തീരുമാനിക്കാനുള്ള അധികാരം.
​നിയമപ്രകാരം ഒറ്റത്തവണ പരമാവധി 60 ദിവസം വരെ സ്ഥാപനങ്ങൾ അടപ്പിക്കാൻ മുൻസിപ്പാലിറ്റിക്ക് അധികാരമുണ്ട്. വീണ്ടും വീണ്ടും നിയമലംഘനം നടത്തിയാൽ നടപടി ആവർത്തിക്കും.
​അടച്ചിടൽ കാലയളവിൽ സ്ഥാപനം തുറക്കാനോ, പ്രവർത്തനം നടത്താനോ, മെയിന്റനൻസ് ജോലികൾ ചെയ്യാനോ പാടില്ല. ഇത് ലംഘിക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img