
ദോഹ:രുചിയും വിനോദവും ഒന്നിക്കുന്ന അൽ ഖോർ കമ്മ്യൂണിറ്റി (AKC) ഫുഡ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും.
ഖത്തർ എനർജിയുടെ ഹൗസിങ് ഡിവിഷനായ അൽ ഖോർ കമ്മ്യൂണിറ്റി ടീം നേതൃത്വം നൽകുന്ന ഫെസ്റ്റിവലിൽ ഹോട്ട് & കൂൾ, പെഷാവർ വൺ, അൽ അംവാജ്, ഹോട്ട് ചിക്കൻ, ഷവർമ സുൽത്താൻ, ഔട്ട്ലോ ബർഗർ എന്നിവ ഉൾപ്പെടുന്ന പ്രമുഖ ബ്രാൻഡുകളുടെ സ്റ്റാളുകൾ സന്ദർശകർ ക്ക് സമൃദ്ധമായ രുചിവൈവിധ്യം പകരുന്നു.നവംബർ 27, 28 തീയതികളിലായി അൽ ഖോർ അൽ വഹ ക്ലബ് പാർക്കിംഗ് ഏരിയയിൽ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ഇൻഡോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ വ്യത്യസ്തമായ വിഭവങ്ങൾ രുചിക്കാനാകും.ഉച്ചതിരിഞ്ഞ്
3മണിമുതൽ രാത്രി 10:30
വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽപ്രവേശനം സൗജന്യമാണ്.
വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകൾക്ക് പുറമെ സുവനീർ ഐറ്റങ്ങൾ, ഇലക്ട്രിക് ഗെയിംസുകൾ, കാർണിവൽ ഗെയിംസുകൾ എന്നിവ കുടുംബസമേതം പങ്കുചേരാനാകുന്ന വിനോദങ്ങളുടെ നിരയാണ്. കുട്ടികൾക്കായി ഫേസ് പെയിന്റിംഗ്, ബൗൺസി കാസിൽ എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ വേദിയിൽ ഒരുക്കുന്ന സ്റ്റേജ് പ്രകടനങ്ങൾ സന്ദർശകർക്ക് കൂടുതൽ ആവേശം പകരും.











