03:10pm 11 November 2026
NEWS
ഹോട്ട് ൻ കൂൾ 71ആം ശാഖ അൽഖോർ കോർണിഷിൽ തുറന്നു
13/10/2025  06:57 PM IST
nila
ഹോട്ട് ൻ കൂൾ 71ആം ശാഖ അൽഖോർ കോർണിഷിൽ തുറന്നു


അൽഖോർ:  ഭക്ഷണ വൈവിദ്യങ്ങളുടെയും രുചി പെരുമയുടെയും പേരുകേട്ട ഖത്തറിലെ പ്രശസ്തമായ ഹോട്ട് ൻ കൂൾ ഗ്രൂപ്പ്‌ 71ആം ശാഖ അൽഖോറിലെ കോർണിഷിൽ ഉദ്ഘാടനം ചെയ്‌തു. സ്പോൺസർ ഷഹീൻ ലാഹ്ദാൻ അൽ മുഹന്നദി ഉദ്ഘാടനം നിർവഹിച്ചു.
മാനേജിംഗ് ഡയറക്‌ടർ നിസാർ അബ്‌ദുല്ല, ജനറൽ മാനേജർ മുനീർ നഈമി, എച്ച് ആർ മാനേജർ ബഷീർ ഇസ്‌മാഈൽ, ഫിനാൻസ് മാനേജർ ഹാഫിസ് മുഹമ്മദ്, പി സി മഹമൂദ്, മിതാഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വ്യത്യസ്തയിനം ജ്യൂസുകൾ, സാൻ്റ് വിച്ച്, ബർഗർ, ചൈനീസ്, റോസ്റ്റ് ഇനങ്ങൾ, തലശ്ശേരി ദം ബിരിയാണി തുടങ്ങി ഉപഭോക്താവിനെ കൊതിപ്പിക്കുന്ന ഇനങ്ങളാണ് ഹോട്ട് ൻ കൂളിൽ ഒരുക്കിയിരിക്കുന്നത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട് ൻ കൂളിൽ മുഴുവൻ സമയവും ഫ്രീ ഡെലവറി, ടേക്ക് എവേ, വിപുലമായ ഡൈനിംഗ് സൗകര്യം തുടങ്ങിയവ പ്രത്യേകതകളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img