05:09am 11 November 2026
NEWS
വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാഭീഷണി മുഴക്കി നിയമവിദ്യാർത്ഥിനി
24/06/2025  08:59 AM IST
nila
വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാഭീഷണി മുഴക്കി നിയമവിദ്യാർത്ഥിനി

വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർത്ഥിനി.  കുളപ്പുള്ളി അൽ അമീൻ ലോ കോളജിലാണ് ഇന്നലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഹാജിറ പെട്രോൾ കുപ്പിയുമായി എത്തിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. സമരം ചെയ്തതിന്റെ പേരിൽ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തതിനെ തുടർന്നായിരുന്നു വിദ്യാർത്ഥിനി വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തി ആത്മഹത്യക്കൊരുങ്ങിയത്. 

കോളജിലെ ഹോസ്റ്റൽ ഫീസ് വർധനയുമായി ബന്ധപ്പെട്ടു സമരം ചെയ്ത വിദ്യാർഥികളിൽ ഹാജിറ ഉൾപ്പെടെ നാലു പേരെ കഴിഞ്ഞ വെള്ളിയാഴ്ച കോളജ് അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷനിലുള്ള വിദ്യാർഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ രാവിലെ വീണ്ടും വിദ്യാർഥികൾ പ്രതിഷേധിച്ചു. മുദ്രാവാക്യങ്ങൾ ഉയർത്തി വിദ്യാർഥികൾ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയെങ്കിലും കോളജ് അധികൃതർ ചർച്ചയ്ക്കു തയാറായില്ല. തുടർന്ന് ഹാജിറ കുപ്പിയിൽ പെട്രോളുമായി വന്നു വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. 

കുപ്പിയിൽ നിന്നു പെട്രോൾ ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതു പൊലീസ് തടഞ്ഞതോടെ പെട്രോൾ ഓഫിസ് മുറിയിൽ ഒഴിച്ചു. ഷൊർണൂർ ഡിവൈഎസ്പി എം. മനോജ് കുമാർ, പൊലീസ് ഇൻസ്പെക്ടർ വി. രവികുമാർ തുടങ്ങിയവർ സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചത്. വിഷയം ജില്ലാ കലക്ടറുടെ പക്കലെത്തിയതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img