07:26pm 11 November 2026
NEWS
ഹോസ്പിറ്റാലിറ്റി ഖത്തർ പത്താം വാർഷികത്തിൽ തലബാത്ത്‌ ചോയ്‌സ് അവാർഡ്സ് സംഘടിപ്പിച്ചു
03/11/2025  07:34 PM IST
nila
ഹോസ്പിറ്റാലിറ്റി ഖത്തർ പത്താം വാർഷികത്തിൽ തലബാത്ത്‌ ചോയ്‌സ് അവാർഡ്സ് സംഘടിപ്പിച്ചു

ദോഹ: മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിലെ പ്രമുഖ ഓൺ-ഡിമാൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ തലാബത്ത്‌ ഹോസ്പിറ്റാലിറ്റി ഖത്തർ 2025ന്റെ പത്താം വാർഷിക പരിപാടിയിൽ ഔദ്യോഗിക ഫുഡ് ടെക് പാർട്ണറായി അഞ്ചാം വർഷവും പങ്കെടുത്തു. ഒക്‌ടോബർ 28 മുതൽ 30 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടന്ന  മേളയിൽ ഭക്ഷണം, സാങ്കേതിക വിദ്യ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
പരിപാടിയുടെ പ്രധാന വേദിയിൽ നടന്ന തലബാത് ചോയ്‌സ് അവാർഡ്സ് 2025ൽ, വേഗതയേറിയ ഡെലിവറി, മികച്ച ഗുണനിലവാരം, മികച്ച സേവനം, ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡുകൾ തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി മികച്ച റെസ്റ്റോറന്റുകളും ഗ്രോസറി, റീട്ടെയിൽ സ്ഥാപനങ്ങളും, ലോജിസ്റ്റിക്‌സും പുരസ്കാരങ്ങൾ നേടി.
ഇത്തവണ താലബത് കിയോസ്ക്‌സ് എന്ന പുതിയ ആക്റ്റിവേഷൻ ഹോസ്പിറ്റാലിറ്റി ഖത്തറിൽ അവതരിപ്പിച്ചു. നിരവധി പങ്കാളി റെസ്റ്റോറന്റുകൾ അവരുടെ വിഭവങ്ങൾ പ്രദർശിപ്പിച്ച ഈ സംരംഭം ഖത്തറിലെ വൈവിധ്യമാർന്ന പാചക പൈതൃകത്തെ അവതരിപ്പിക്കുകയും ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ഇന്റർനാഷണൽ ഫെയർസ് ആൻഡ് പ്രൊമോഷൻസ് ഖത്തറുമായി തുടർച്ചയായി അഞ്ചാം വർഷവും സഹകരിക്കുന്നതിൽ അഭിമാനം തോന്നുന്നതായി
താലബത് ഖത്തർ മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ്കോ മിഗ്വൽ ഡി സോസ പറഞ്ഞു.
 ഹോസ്പിറ്റാലിറ്റി ഖത്തർ നമ്മുടെ പങ്കാളികളുടെ നേട്ടങ്ങൾ ആഘോഷിക്കാനും ഭാവിയിലെ ഫുഡ് ടെക് നവീകരണങ്ങൾ പ്രദർശിപ്പിക്കാനും മികച്ച വേദിയാണ്. ഈ വർഷം അവതരിപ്പിച്ച താലബത് കിയോസ്ക്‌സ് സമൂഹവുമായി പങ്കാളികളെ കൂടുതൽ അടുത്തെത്തിക്കാൻ സഹായിച്ചു, എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഉപഭോക്താക്കൾക്ക് താലബത് ആപ്പ് IOS ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ, ഹുവാവേ ആപ്പ് ഗാലറി എന്നിവയിലൂടെ ഡൗൺലോഡ് ചെയ്യാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img