11:21pm 04 June 2026
NEWS
ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 10 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
04/06/2026  07:16 AM IST
nila
ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; 10 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

 

പട്‌ന: ബിഹാറിലെ മുസാഫർപൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 10 പേർ മരിച്ചു. മുസാഫർപൂരിലെ പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും രോഗികളാണെന്നാണ് പ്രാഥമിക വിവരം.

ആശുപത്രിയുടെ അഞ്ചാം നിലയിൽ പ്രവർത്തിച്ചിരുന്ന ഐസിയുവിലാണ് തീപിടിത്തമുണ്ടായതെന്നാണ് അധികൃതർ അറിയിച്ചത്. തുടർന്ന് കെട്ടിടമാകെ കനത്ത വിഷപ്പുക പടർന്നതോടെ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ രക്ഷാപ്രവർത്തകർക്ക് ഏറെ ബുദ്ധിമുട്ട് നേരിട്ടു. ധ്രുതകർമ സേനയും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ 20-ലധികം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ചിലരെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ അധികൃതരെ സമീപിച്ചിട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കളും നാട്ടുകാരും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img