12:22am 11 November 2026
NEWS
ഹോസ്പെക്സ് 2025 സമാപിച്ചു.
24/08/2025  07:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹോസ്പെക്സ് 2025  സമാപിച്ചു.
HIGHLIGHTS

ഹോസ്പെക്സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കാക്കനാട് കിന്‍ഫ്രാ എക്സിബിഷന്‍ പാര്‍ക്കില്‍ നടന്ന ഹോസ്പെക്സ് 2025 എക്‌സിബിഷനില്‍ ഐ.എം.എ ഇന്നൊവേഷന്‍ ആന്റ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ചെയര്‍മാന്‍ ഡോ. ജോസഫ് ബെനവന്‍ ഡോ.എ. വേലുമണിക്ക് സമ്മാനിക്കുന്നു. ഡോ. എം. നാരായണമേനോന്‍, ഡോ.അരുണ്‍ കൃഷ്ണ, ഡോ. ജോണ്‍ സെബാസ്റ്റ്യന്‍, ഡോ.ജെ.എസ് നിവിന്‍, ഡോ. ബി. രാധാകൃഷ്ണന്‍  തുടങ്ങിയവര്‍ സമീപം. 

കൊച്ചി:  കാക്കനാട് കിന്‍ഫ്രാ എക്സിബിഷന്‍ പാര്‍ക്കില്‍ മൂന്നു ദിവസമായി നടന്ന മെഡിക്കല്‍ ഉപകരണ പ്രദര്‍ശം  'ഹോസ്പെക്സ് 2025' സമാപിച്ചു. സമാപന ദിവസമായ ഇന്നലെ ആശുപത്രികള്‍ക്കുളള എഫ് ഐ ടി സ്ട്രാറ്റജികള്‍, വളര്‍ച്ച, ഫണ്ടിംഗ് എന്നിവ സംബന്ധിച്ചുള്ള കോണ്‍ക്ലേവ് നടന്നു. 170 ലധികം ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. ഡോ. സെന്തില്‍, ഡോ. വിജയ്, ഡോ. രാധാകൃഷ്ണന്‍, മാര്‍ക്കറ്റിഗ് സ്ട്രാറ്റജിസ്റ്റ് മുഹമ്മദ് ഇലിയാസ്, കൃഷ്ണകുമാര്‍, ഹോസ്പെക്സ് ഡയറക്ടര്‍മാരായ ഡോ. അരുണ്‍ കൃഷ്ണ, ഡോ.ജെ.എസ്.നിവിന്‍, ഡോ. മിഥുന്‍, ഡോ. ഫസ്‌ന, ഡോ. ഇന്ദു തുടങ്ങിയവര്‍ വിവിധ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ആരോഗ്യപരിപാലന രംഗത്തെ വിവിധ തലങ്ങളിലെ മികവുകള്‍ക്കായി ഹോസ്പെക്സ് ഏര്‍പ്പെടുത്തിയ അവാര്‍ഡുകളുടെ വിതരണവും എക്‌സിബിഷനില്‍ നടന്നു.  ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഡോ.എ. വേലുമണിക്ക് ഐ.എം.എ ഇന്നൊവേഷന്‍ ആന്റ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ചെയര്‍മാന്‍ ഡോ. ജോസഫ് ബെനവന്‍ ചടങ്ങില്‍ സമ്മാനിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img