
ദോഹ:അറേബ്യൻ കുതിരകളുടെ സൗന്ദര്യവും പൈതൃകവും ഒരുമിക്കുന്ന
ഏഴാമത് സൂഖ് വാഖിഫ് ഇക്വസ്ട്രിയൻ ഫെസ്റ്റിവലിൽ സന്ദർശനതിരക്കേറുന്നു.
പ്രൈവറ്റ് എൻജിനീയറിംഗ് ഓഫിസിന്റെ സെലിബ്രേഷൻസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ജനുവരി 27 വരെ തുടരും. കുതിര ഉടമകളുടെയും വളർത്തുകാരുടെയും വ്യാപകമായ പങ്കാളിത്തമാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 50 അധികം കുതിരകൾ ഇത്തവണ മത്സരരംഗത്തുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറേബ്യൻ കുതിരകളുടെ പ്രദർശനവും മത്സരങ്ങളുമാണ് കാണികളെ ആകർഷിക്കുന്നത്.ഇന്ന് (ജനുവരി 23വെള്ളിയാഴ്ച )നടക്കുന്ന പരമ്പരാഗത കുട്ടികളുടെ മത്സരങ്ങൾ
കൗതുകമുണർത്തും.
ജനുവരി 24 മുതൽ 26 വരെ നടക്കുന്ന 15-ാമത് ഖത്തർ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പ് ഫോർ പ്യൂർബ്രെഡ് അറേബ്യൻ പെനിന്‍സുല ഹോർസസ് (കാറ്റഗറി S) മത്സരങ്ങളോടെ ഫെസ്റ്റിവൽ വീണ്ടും മുഖ്യവേദിയിലേക്ക് മടങ്ങും.











