ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15.

കൊച്ചി: കേരളത്തിലെ ഭിന്നശേഷി സമൂഹത്തിൻറെ അഭിമാനകരമായ അസ്തിത്വം ഉയർത്തിപ്പിടിക്കുവാൻ വിദ്യാഭ്യാസ ,കല ,കായിക, തൊഴിൽ മേഖലകളിൽ ശക്തമായി ഇടപെടുന്ന തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയുടെ വിദ്യാമൃതം വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധങ്ങളായ പരിമിതികളെ മറികടന്ന് എസ്എസ്എൽസി ,പ്ലസ് ടു ,ഡിഗ്രി, പോസ്റ്റ് ഗ്രാജുവേഷൻ ,വിവിധ ഡിപ്ലോമ പരീക്ഷകൾ പാസായവർ, ടി ടി സി, ബി എഡ്, ,നെറ്റ് തുടങ്ങി വിവിധ പരീക്ഷകൾ പാസായവർക്കുള്ള വിദ്യാമൃത പുരസ്കാരത്തിനും, ദേശീയ , ന്തർദേശീയ, സംസ്ഥാന, ജില്ലാതലങ്ങളിൽ കല- കായിക - വിദ്യാഭ്യാസ മേഖലകളിൽ ഉന്നത അംഗീകാരം കിട്ടിയ തണൽപരിവാറിലെ കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേക അനുമോദനത്തിനും ഈ മാസം ജൂലൈ 15 വരെ അപേക്ഷിക്കാമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ എം നാസർ അറിയിച്ചു. മുഴുവൻ വിവരങ്ങളും അടങ്ങിയ അപേക്ഷകൾ എറണാകുളം ജില്ലയിലെ പെരുമ്പാവൂർ ലൈബ്രറി റോഡിൽ പ്രവർത്തിക്കുന്ന തണൽ പരിവാർ സംസ്ഥാന കാര്യാലയത്തിൽ നേരിട്ടും താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പറിലും അയക്കാവുന്നതാണ്.
വാട്സ്ആപ്പ് നമ്പർ:9895884233, +91 80864 21214.
ഓഗസ്റ്റ് 15ന് പെരുമ്പാവൂർ വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടക്കുന്ന തണൽ പരിവാർ-ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ, ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോൻ അനുസ്മരണ സമിതി, കേരള സ്റ്റേറ്റ് ഹിന്ദി ഖാദി പ്രചാരക് സമിതിയുടെ ദേശീയ അന്തർദേശീയ വ്യക്തിത്വങ്ങൾ സംബന്ധിക്കുന്ന വിവിധ പുരസ്കാരദാന സമ്മേളനത്തിൽ സമ്മാനിക്കും.
Photo Courtesy - Google










