
ചെങ്ങന്നൂര്‍ : അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പമ്പയിലും ശബരിമല സന്നിധാനത്തും പതിറ്റാണ്ടുകളായി നടത്തി വരുന്ന അന്നദാനം പുനഃസ്ഥാപിക്കുന്നതിനും സംഘത്തിന്റെ പമ്പയിലും ശബരിമല സന്നിധാനത്തുമുള്ള ക്യാമ്പ് ഓഫീസൂകള്‍ വിട്ടുനല്‍കുന്നതിനും തിരുവിതാംകൂര്‍ ദേവസ്വം ഭരണ സമിതിയും സര്‍ക്കാരും തയ്യാറാകണമെന്ന് അഖില ഭാരത അയ്യപ്പ സേവാ സംഘം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ.ഡി.വിജയകുമാര്‍ ആവശ്യപ്പെട്ടു. അഖിലഭാരത അയ്യപ്പസേവാ സംഘത്തിന്റെ ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ആദരവ് 2026 ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അയ്യപ്പ സേവാ സംഘം കുടുംബാംഗങ്ങളേയും ശബരിമല തീര്‍ത്ഥാടന കാലത്ത് സേവനമനുഷ്ഠിച്ച പ്രവര്‍ത്തകരേയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്‍.സദാശിവന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ മനീഷ് കീഴാമഠത്തില്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.ബി.യശോധരന്‍, ചെങ്ങന്നൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ കെ.ഷിബുരാജന്‍, ഗോപു പുത്തന്‍മഠത്തില്‍, സിനി ബിജു, പഞ്ചായത്തംഗങ്ങളായ ടി.ഡി.മോഹനന്‍, മോഹനന്‍ മംഗലശ്ശേരി, ശാന്തിനി ബാലകൃഷ്ണന്‍, ശ്രീദേവി കോലേത്ത് എന്നിവരെയും എം.ബി.ബി.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ.ആകാശ് പ്രഭാകര്‍, ശബരിമല സന്നദ്ധ പ്രവര്‍ത്തകരേയും ആദരിച്ചു. അയ്യപ്പ സേവാ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി മോഹന്‍ കെ.നായര്‍ മുഖ്യ പ്രഭാഷണം നടത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കല്ലുത്തറ,
താലൂക്ക് സെക്രട്ടറി ഷാജിവേഴപ്പറമ്പില്‍ , അഡ്വ.കെ.സന്തോഷ് കുമാര്‍, ഗണേശ് പുലിയൂര്‍, രാമചന്ദ്ര കൈമള്‍, അംബി, രാജേഷ് മുളക്കഴ, മുരുകന്‍ ആചാരി, രാജേഷ് ബുധനൂര്‍, ഹരി കുട്ടമ്പേരൂര്‍, ഹരിദാസ് കിം കോട്ടേജ്, രാജേഷ് വെച്ചൂരേത്ത് എന്നിവര്‍ പ്രസംഗിച്ചു.











