NEWS
മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ടി.യു. കുരുവിളയുടെ നിര്യാണത്തിൽ ബഹു. സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി.
30/05/2026 07:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മുൻ മന്ത്രിയും എം.എൽ.എ.യുമായിരുന്ന ടി.യു. കുരുവിളയുടെ നിര്യാണത്തിൽ ബഹു. സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിച്ച അദ്ദേഹം കേരള കോൺഗ്രസ് പ്രസ്ഥാനത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു. നിയമസഭയിലെ സൗമ്യ സാന്നിധ്യമായിരുന്ന കുരുവിള രാഷ്ട്രീയ രംഗത്തും , സാമൂഹ്യസേവനരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവർത്തകനായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










