08:00pm 13 November 2025
NEWS
ബഹു. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശിശുദിനസന്ദേശം
13/11/2025  06:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബഹു. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ശിശുദിനസന്ദേശം
HIGHLIGHTS

"രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പൗരന്‍മാരായി വളരാനാകട്ടെ."

“ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടത്" എന്ന നെഹ്റുവിന്റെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ബഹു. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശിശുദിനാശംസകള്‍ നേര്‍ന്നു. 

രാഷ്ട്രശില്പിയും രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വീക്ഷണം പങ്കുവച്ച അദ്ദേഹം ഭാവിയില്‍ രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്ന പൗരന്‍മാരായി വളരാന്‍ കുട്ടികള്‍ക്കാകണം എന്ന സന്ദേശം നല്കിക്കൊണ്ടാണ് ആശംസകള്‍ നേര്‍ന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img