05:04am 11 November 2026
NEWS
ബഹു. നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീറിന്റെ സ്വാതന്ത്ര്യദിന സന്ദേശം
14/08/2025  03:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബഹു. നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീറിന്റെ സ്വാതന്ത്ര്യദിന സന്ദേശം

 

ആഗസ്റ്റ് 15 ഇന്ത്യക്കാരെ സംബന്ധിച്ച് തീർച്ചയായും ഓർമ്മദിനം തന്നെയാണ്. ഒരുമ കൊണ്ട് നാം നേടിയ സ്വാതന്ത്യത്തിൻ്റെ ഓർമ്മയാണ് - ഒരു ജനത ഒറ്റക്കെട്ടായി ഒരു രാഷ്ട്രമായി പരിണമിച്ചതിന്റെ ചരിത്രം ഓർമ്മപ്പെടുത്തുന്ന ദിനമാണ്. 

ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരുടെയല്ല, അവരുടെ ക്രൂരമർദ്ദനങ്ങളേറ്റിട്ടും പിന്തിരിയാതെ അവസാനശ്വാസം വരെ നാടിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീരദേശസ്നേഹികളുടെ ഓർമ്മകൾക്ക് മുന്നിൽ നാം തലയുയർത്തി അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ദിനമാണ്. 

ഈ കഴിഞ്ഞ 78 വർഷങ്ങളിലും നാം ഉയർത്തിപ്പിടിച്ച സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും ഇനിയും ആർക്കു മുന്നിലും അടിയറവു വയ്ക്കില്ലെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന, ഭരണഘടന അംഗീകരിച്ച ത്രിവർണ പതാകയോടൊപ്പം നമ്മുടെ ദേശസ്നേഹം വാനോളം ഉയർത്തുന്ന ചിരസ്മരണീയമായ ദിനമാകണം നമുക്കെന്നും ആഗസ്റ്റ് 15.

എല്ലാവർക്കും  സ്വാതന്ത്ര്യദിന ആശംസകൾ

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img