05:21pm 11 November 2026
NEWS
ആയുഷ് വകുപ്പിന് കീഴിൽ ഹോമിയോ ഫാർമസി കൗൺസിൽ രൂപികരിക്കണം:
കെജിഎച്ച്പിഒ ജില്ലാ സമ്മേളനം

28/10/2025  12:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ആയുഷ് വകുപ്പിന് കീഴിൽ ഹോമിയോ ഫാർമസി കൗൺസിൽ രൂപികരിക്കണം:  കെജിഎച്ച്പിഒ ജില്ലാ സമ്മേളനം

 

കൊച്ചി : ആയുഷ് വകുപ്പിന് കീഴിൽ ഹോമിയോ ഫാർമസി കൗൺസിൽ രൂപീകരിക്കണമെന്നും ഡിആർബി ബാധകമായ അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെടുന്ന ആയുഷ് വകുപ്പ് ജീവനക്കാർക്ക് പ്രത്യേകം ക്വാർട്ടേഴ്‌സ്  സർക്കാർ  അനുവദിക്കണമെന്നും കേരള ഗവ. ഹോമിയോ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ (കെജിഎച്ച്പിഒ ) ആറാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെ പ്രവീൺ  ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എം ശരത് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ മേഴ്സി ഗോൺ സാൽവസ് മുഖ്യാതിഥിയായി.
ജില്ലാ സെക്രട്ടറി ടിന്റു പോൾ റിപ്പോർട്ടും, ട്രഷറർ നിധിൻ റോഡ്രിഗ്സ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിന് സംസ്ഥാന വൈസ് പ്രസിഡണ്ട്  ഉമാദേവി നേതൃത്വം നൽകി.
ഭാരവാഹികൾ : സഫ്ദർ ഹഷ്മി (പ്രസിഡൻ്റ്), എം വി സെറീന(വൈസ് പ്രസിഡൻ്റ്), ടിൻ്റു പോൾ(സെക്രട്ടറി), നിതിൻ റോഡ്രിഗ്സ് (ട്രഷറർ).

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img