02:05pm 11 November 2026
NEWS

ഉദര രോഗ ചികിൽസയിൽ ഹോമിയോപ്പതി: ഐ.എച്ച്. കെ സംസ്ഥാനതല ശാസ്‌ത്ര സെമിനാർ വെസ്റ്റ വിനീസിയ ആലപ്പുഴയിൽ

10/10/2025  10:36 AM IST
nila
 ഉദര രോഗ ചികിൽസയിൽ ഹോമിയോപ്പതി: ഐ.എച്ച്. കെ സംസ്ഥാനതല ശാസ്‌ത്ര സെമിനാർ വെസ്റ്റ വിനീസിയ ആലപ്പുഴയിൽ

ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്. കെ) 107മത് സംസ്ഥാന ശാസ്ത്ര സെമിനാർ വെസ്‌റ്റ വിനിസിയ 2025 ഒക്ടോബർ 12 ഞായർ          ആലപ്പുഴ ഹോട്ടൽ പ്രിൻസിൽ വെച്ച് നടക്കും. ഉദര രോഗ ചികിൽസയിൽ ഹോമിയോപ്പതിയുടെ സാധ്യതകൾ ,ഡോക്ടർമാരുടെ ചികിൽസാ അനുഭവങ്ങൾ,ചർച്ച ചെയ്യുന്ന സെമിനാർ ആലപുഴ എം.പി ശ്രീ. കെ.സി വേണുഗോപാൽ ഉൽഘാടനം ചെയ്യും. മുൻ എം.പി ശ്രീ ആരിഫ് മുഖ്യാതിഥിയായിരിക്കും.

ഉദര രോഗ ചികിൽസയിൽ ഡോ എം.പി ബാബു ( പാലക്കാട്), ഡോ. ദിലീപ് കുമാർ (ചേർത്തല) ക്ലാസുകൾ നയിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാധ്യതകൾ ഡോ. ലിബിൻ ജോബ് അവതരിപ്പിക്കും. കേരള മെഡിക്കൻ യൂണിവേഴ്സിറ്റി കുഹാസ് ഫൈനൽ BHMS റാങ്ക് ജേതാക്കളെ സെമിനാർ വേദിയിൽ ആദരിക്കും.
ഐ. എച്ച്. കെ സംസ്ഥാനതലത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സൗജന്യ ഹോമിയോപതി  മെഡിക്കൽ ക്യാമ്പ് ലോഗോപ്രകാശനവും ചടങ്ങിൽ നിർവ്വഹിക്കും.

ഐ.എച്ച്. കെ സംസ്ഥാന പ്രസിഡൻ്റ് ഡോ കൊച്ചുറാണി വർഗീസ് അദ്ധ്യക്ഷയായ ചടങ്ങിൽ ജനസെക്രട്ടറി ഡോ.എം.മുഹമ്മദ് അസ്‌ലം.എം സ്വാഗതവും ട്രഷറർ ഡോ .ഹരിവിശ്വജിത്ത് ചടങ്ങിൽ നന്ദിയും അറിയിക്കും. ഐ.എച്ച്. കെ ട്രസ്‌റ്റ് ചെയർമാൻ 
ഡോ.പി. എ. നൗഷാദ്, സിന്ദൂരം പ്രസിഡൻ്റ് ഡോ. അജ്ഞലി പുഷ്‌പാംഗതൻ, ഡോ. മിനിശ്യം, ഡോ.വിനീത കെ.എൽ, ഡോ. അശ്വിൻ പണിക്കർ ആശംസകൾ അറിയിക്കും.
സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ഹോമിയോപ്പതി പി.ജി,യു.ജി വിദ്യാർത്ഥികളും ഡോക്‌ടർമാരും സെമിനാറിൽ പങ്കെടുക്കും.

ഐ.എച്ച്.കെ സംസ്ഥാന പ്രസിഡൻ്റ് ഡോ കൊച്ചുറാണിവർഗീസ്,സെമിനാർ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ.മിനിശ്യം ,സെമിനാർ കൺവീനർ ഡോ.അശ്വിൻ പണിക്കർ, ജില്ലാ സെക്രട്ടറി ഡോ.വിനീത കെ.എൽ തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.