NEWS
എസ്.പി.സി ദിനാ ഷോഷവും തൂഫാൻ വാരാചരണവും ആഗസ്റ്റ് 2 ന് ആഭ്യന്തരമന്ത്രി ഉദ്ഘാടനം ചെയ്യും
31/07/2026 06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 16-ാമത് വാര്‍ഷികാഘോഷത്തിൻ്റെയുംഎസ്.പി.സി തൂഫാൻ വാരാചരണത്തിൻ്റെയും സംസ്ഥാന തല ഉദ്ഘാടനംആഗസ്റ്റ് 2 ന് തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന എസ്.പി.സി കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡിന്‍റെ അഭിവാദ്യം അദ്ദേഹം സ്വീകരിക്കും. 'തൂഫാന്‍ വാരിയര്‍' ബാഡ്ജുകൾ ധരിച്ചായിരിക്കും 20 പ്ലാറ്റൂണുകളിലെയും കേഡറ്റുകള്‍ പരേഡില്‍ അണിനിരക്കുക. സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥനതല നോഡല്‍ ഓഫീസറുമായ അജീത ബീഗം കേഡറ്റുകള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഈ വര്‍ഷം 'തൂഫാന്‍-ദി നാര്‍ക്കോ ഹണ്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ്.പി.സി ദിനം ആചരിക്കാനും ഓഗസ്റ്റ് 1 മുതല്‍ 7 വരെയുള്ള കാലയളവ് 'തൂഫാന്‍ വാരമായി' സംസ്ഥാനത്തൊട്ടാകെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരെ പോരാടുന്നതിനായി വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരെ അണിനിരത്തുന്നതിനും 'തൂഫാന്‍'പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ അധിക ചുമതല വഹിക്കുന്ന ഐ.ജി ഹര്‍ഷിത അട്ടല്ലൂരി, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










