10:07pm 24 July 2026
NEWS
ലഹരിമുക്ത തലമുറയ്ക്കായി ഒന്നിച്ച് അണിനിരക്കണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
24/07/2026  08:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിമുക്ത തലമുറയ്ക്കായി ഒന്നിച്ച് അണിനിരക്കണം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
HIGHLIGHTS

സിഡ്നി  മോണ്ടിസോറി സ്കൂളിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി 'ഫ്യൂച്ചർ ക്ളേവ് 2'   ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

ന്മനിറഞ്ഞ പുതിയൊരു തലമുറയെ വാർത്തെടുക്കാനും ലഹരി എന്ന മഹാവിപത്തിനെതിരെ പോരാടാനും സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.സിഡ്നി  മോണ്ടിസോറി സ്കൂളിന്റെലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി '  ഫ്യൂച്ചർ ക്ളേവ് 2'  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കുട്ടികളുടെ അഭിരുചിക്കും കഴിവുകൾക്കും അനുസരിച്ച് അവരെ പഠിപ്പിക്കാനും അവരുടെ വ്യക്തിപരമായ വളർച്ച ഉറപ്പാക്കാനും മോണ്ടിസോറി വിദ്യാഭ്യാസ സമ്പ്രദായം ഏറെ പ്രയോജനകരമാണ്. സമൂഹത്തിലെ പ്രത്യേകതകൾ ഉൾക്കൊണ്ട് കുട്ടികൾക്ക് വളരാനുള്ള നല്ലൊരു സാഹചര്യമാണ് ഇത്തരം വിദ്യാലയങ്ങൾ മുന്നോട്ടുവെക്കുന്നത്.വിദ്യാർത്ഥികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം അതിശക്തമായി തടയേണ്ടതുണ്ട്. ലഹരിക്കെതിരെ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' 50-52 ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ മാറ്റവും ബോധവൽക്കരണവുമാണ് സമൂഹത്തിൽ ഉണ്ടാകുന്നത്.  ഓപ്പറേഷൻ  തൂഫാൻ്റെ ഇംപാക്ട് പഠനം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

തുടർന്ന്  അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക തീം സോംഗും  കലാപരിപാടികളും  അവതരിപ്പിച്ചു.

​ചടങ്ങിൽ തൃക്കാക്കര എം.എൽ.എ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷിയാസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപള്ളി, ,ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി കെ സതീഷ്, ഡെപ്യൂട്ടി ഡെവലപ്മെൻ്റ് കമ്മീഷണർ എൻ എസ് ദേവ്,  ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, മുൻ എംഎൽഎ ജോസഫ് വാഴക്കൻ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പി പുന്നൂസ്, സിഡ്നി മോണ്ടിസോറി സ്കൂൾ ചെയർപേഴ്സൺ ജാസ്മിൻ കെ മാത്യു, മാനേജിംഗ് ഡയറക്ടർ ജെ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img