
ചെങ്ങന്നൂര്‍: മനുഷ്യ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുന്ന പുസ്തകങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രസാധകരുടെ ചുമതലയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വെണ്മണി മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറിക്ക് ഗോവ മുന്‍ ഗവര്‍ണറും എഴുത്തുകാരനുമായ അഡ്വ. പി. എസ്.
ശ്രീധരന്‍പിള്ളയും കുടുംബവും നല്കുന്ന പുസ്തകങ്ങളുടെ സമര്‍പ്പണവും പി.എസ്. ശ്രീധരന്‍പിള്ള രചിച്ച പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യത്തിലും കലയിലും പൂര്‍ണമായ രാഷ്ടീയം നോക്കേണ്ടതില്ല. എല്ലാവര്ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. ചില രാഷ്ട്രീയത്തിനപ്പുറം സൗഹൃദങ്ങള്‍ വച്ചുപുലര്‍ത്താനും അത് നിലനിര്‍ത്താനും കഴിയുന്ന സാമൂഹ്യ സാംസ്കാരിക സവിശേഷതയുടെ ആള്‍രൂപമാണ് ശ്രീധരന്‍പിള്ള. ഗവര്‍ണറായിരിക്കെ ഗോവയുടെ വളര്‍ച്ചയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ മഹത്തരമാണ്. അതുകൊണ്ടാണ് അവിടുത്തെ ജനങ്ങള്‍ക്ക് ഇന്നും അദ്ദേഹം പ്രിയങ്കരനാകുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തിയും രീതികളും മറ്റ് രാഷ്ട്രീയ നേതാക്കന്മാര്ക്കും അനുകരണീയമാണ്. സൗഹൃദം കാത്തുസൂക്ഷിക്കാനും സ്നേഹം മനസില്‍ സൂക്ഷിക്കാനും അഴിയുന്ന അനുപമമായ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. വര്‍ത്തമാനകാല ജീവിതത്തില്‍ കാണുന്ന ചെറിയ സംഭവങ്ങളെ പോലും മനോഹരമായാണ് പുസ്തകങ്ങളിലൂടെ അദ്ദേഹം വരച്ചുകാട്ടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശ്രീധരന്‍പിള്ള രചിച്ച 270-ാമത് കവിതാ സമാഹാരമായ മൃദുരവങ്ങള്‍, 269-ാമത് പുസ്തകമായ ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളിലൂടെ എന്ന യാത്രാവിവരണം എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി, സ്കൂളില്‍ സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനവും പുസ്തകങ്ങളുടെ സമര്‍പ്പണവും അദ്ദേഹം നിര്‍വഹിച്ചു.
മാര്‍ത്തോമ്മാ സഭ ചെങ്ങന്നൂര്‍-മാവേലിക്കര ഭദ്രാസന അധ്യക്ഷന്‍ ഡോ.യുയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പ്രൊഫ. ശ്രീശൈലം ഉണ്ണികൃഷ്ണന് പുസ്തക പരിചയം നടത്തി.
സജി ചെറിയാന് എം എൽ ഏ
മുഖ്യ പ്രഭാഷണം നടത്തി. രാഷ്ട്രീയ ധാര്‍മ്മികത ചോര്‍ന്നു പോകുമെന്ന പേടിയില്ലാതെ എഴുത്തില്‍ ധാര്‍മ്മികത പുലര്‍ത്തിയ വ്യക്തിയാണ് പി.എസ്.ശ്രീധരന്‍പിള്ളയെന്ന് സജി ചെറിയാന് എംഎല്‍എ പറഞ്ഞു.
രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും സത്യസന്ധമായി പ്രവര്‍ത്തിച്ച, മനുഷ്യത്വമാണ് എല്ലാത്തിലും വലുതെന്ന് ചിന്തിക്കുന്ന ചെങ്ങന്നൂരിന്റെ മകനാണ് അദ്ദേഹം, സജി ചെറിയാന് പറഞ്ഞു.
മുൻ ഗവർണർമാർക്ക് പെൻഷൻ നൽകണമെന്നും സജി ചെറിയാൻ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്ക് എതിരാളിയായി ശ്രീധരൻ പിള്ള വരാഞ്ഞത് അനുഗ്രഹമായെന്നും എം എൽ ഏ പറഞ്ഞു.
മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യ അതിഥിയായി.
എന്‍എസ്എസ് ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് പി. എന്‍. സുകുമാരപ്പണിക്കര്‍, വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിന് പി. വര്‍ഗീസ്, മാര്‍ത്തോമ്മാ സഭ സെക്രട്ടറി റവ
എബി ടി മാമ്മൻ, ശ്രീനാരായണ തീര്‍ത്ഥാടന ക്ഷേത്ര പ്രസിഡന്റ് കെ. എന്‍. ഭദ്രന്, ഡിസി ബുക്സ് മാനേജിങ് ഡയറക്ടര്‍ ഡി.സി. രവി, പൂര്‍ണ പബ്ലിക്കേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്‍. ഇ. മനോഹരന്, ജോണ്‍ ജോസഫ് ,
ഡോ. എം. യോഗേഷ്, റവ.
ഡോ. സജു മാത്യു, പി. എസ്. ബാലകൃഷ്ണന് നായര്‍, എബി കുര്യാക്കോസ്, കോശി സാമുവേല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഷീബ ഉമ്മന്‍,
പിടി ഏ പ്രസിഡണ്ട് കെ ജി ജോൺ , നീലിമന പരമേശ്വരൻ നമ്പൂതിരി
എന്നിവര്‍ പ്രസംഗിച്ചു.
വേദിയിലെത്തിയ സജി ചെറിയാൻ എം.എൽ ഏ യെആദ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആലിംഗനം ചെയ്താണ് സ്വീകരിച്ചത്.











