10:41am 12 November 2026
NEWS
ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരീക്ഷ നടത്തിയത് എയർ സ്ട്രിപ്പിൽ
20/12/2025  08:41 AM IST
nila
ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരീക്ഷ നടത്തിയത് എയർ സ്ട്രിപ്പിൽ

ഒഡിഷയിലെ സംബൽപൂർ ജില്ലയിലെ ഹോം ഗാർഡ് റിക്രൂട്ട്മെന്റ് പരീക്ഷ ശ്രദ്ധനേടുന്നു. 187 തസ്തികകളിലേക്ക് ഏകദേശം 8,000 ഉദ്യോഗാർഥികൾ എത്തിയിരുന്നു. ഉദ്യോ​ഗാർത്ഥികളുടെ എണ്ണം കൂടിയതോടെ ക്ലാസ് മുറികളിൽ നടത്തേണ്ടിയിരുന്ന പരീക്ഷ  ജമാദർപാലി എയർ സ്ട്രിപ്പിൽ വെച്ച് നടത്തുകയായിരുന്നു. ഡിസംബർ 16-ന് നടന്ന പരീക്ഷയുടെ ദൃശ്യങ്ങളും പുറത്തുവന്നു. 

പരീക്ഷ എഴുതാൻ ഏറ്റവും കുറഞ്ഞ യോഗ്യത അഞ്ച് ക്ലാസ് പാസാണ്, എന്നാൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരും പരീക്ഷയിൽ പങ്കെടുത്തു. ഉദ്യോഗാർഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതു കാരണം അടിസ്ഥാന സംവിധാനങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.

പരീക്ഷാ കേന്ദ്രങ്ങളുടെ പരിമിതി പരിഹരിക്കാൻ ജമാദർപാലി എയർ സ്ട്രിപ്പ് തെരഞ്ഞെടുക്കുകയായിരുന്നു. ഉദ്യോഗാർഥികളെ നിയന്ത്രിക്കുകയും, പരീക്ഷ സുഗമമായി നടത്തുകയും ചെയ്യുക എന്നതായിരുന്നു പ്രാഥമിക വെല്ലുവിളിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img