08:08am 11 August 2026
NEWS
ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
11/08/2026  06:37 AM IST
nila
ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: ചപ്പാത്തി നിർമാണത്തിനിടെ യന്ത്രത്തിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ മരിച്ചു. വാഴക്കുളം സ്റ്റാർ ചപ്പാത്തി കട ഉടമ പള്ളിക്കുന്നേൽ റെജിമോൾ ജസ്റ്റിൻ (52) ആണ് മരിച്ചത്. വിൽപനയ്ക്കുള്ള ചപ്പാത്തി തയ്യാറാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

യന്ത്രത്തിൽനിന്ന് അസാധാരണമായ ശബ്ദവും മണവും കേട്ടതിനെ തുടർന്ന് സ്ഥാപനത്തോടു ചേർന്നുള്ള വീട്ടിൽനിന്ന് മകൻ എത്തി പരിശോധിച്ചപ്പോഴാണ് റെജിമോളുടെ കൈ യന്ത്രത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ഭർത്താവ് ജസ്റ്റിന്റെ മരണശേഷം മക്കളെ വളർത്തുന്നതിനായാണ് റെജിമോൾ സ്റ്റാർ ചപ്പാത്തി കട ആരംഭിച്ചത്. ഭർത്താവിന്റെ വിയോഗത്തിനുശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം ദുരന്തമായി മാറിയത്.

റെജിമോളുടെ സംസ്കാരം ഇന്നു രാവിലെ 10.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നടക്കും. മക്കൾ: ജാസ്മിൻ, ജ്യോതി ദർശന, ജസ്റ്റോ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img