12:55am 13 November 2026
NEWS
നാളെ മുതൽ പുണ്യമാസം; ഖത്തറിൽ മാസപ്പിറവിസ്ഥിരീകരിച്ചു
17/02/2026  08:54 PM IST
nila
നാളെ മുതൽ പുണ്യമാസം; ഖത്തറിൽ മാസപ്പിറവിസ്ഥിരീകരിച്ചു

​ദോഹ: ഖത്തറിൽ നാളെ (ഫെബ്രുവരി 18, ബുധൻ) വിശുദ്ധ റമദാൻ വ്രതാരംഭം കുറിക്കും. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയത്തിന് കീഴിലെ (ഔഖാഫ്) മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു.
​ഇന്ന് മഗ്രിബ് നമസ്കാരത്തിന് ശേഷം ഔഖാഫ് മന്ത്രാലയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇന്ന് ശഅബാൻ മാസത്തിലെ അവസാന ദിനമായിരിക്കും. ശരീഅത്ത് നിയമങ്ങൾക്കനുസൃതമായി നടത്തിയ നിരീക്ഷണത്തിലാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. ഇതോടെ വിശ്വാസികൾ ഇന്ന് രാത്രി മുതൽ പള്ളികളിൽ തറാവീഹ് നമസ്കാരത്തിനായി ഒത്തുചേരും.
​വിശുദ്ധ മാസത്തിന്റെ തുടക്കം കുറിച്ച സാഹചര്യത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ലോകമെമ്പാടുമുള്ള മുസ്ലീം ജനതയ്ക്ക് റമദാൻ ആശംസകൾ നേർന്നു. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി രാജ്യത്തെ പ്രവൃത്തി സമയങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഉത്തരവുകൾ നേരത്തെ പുറത്തിറക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img