09:15am 28 November 2026
NEWS
വിശുദ്ധ കുർബാന പഠന സെമിനാർ 29ന്
26/11/2026  09:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിശുദ്ധ കുർബാന പഠന സെമിനാർ 29ന്

കൊച്ചി: സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ ആത്മീയവും ദൈവശാസ്ത്രപരവുമായ തലങ്ങളെക്കുറിച്ച് വിശ്വാസികൾക്ക് ആഴത്തിലുള്ള അറിവ് പകരുന്നതിനായി ഈ മാസം 29ന് എറണാകുളം ടൗൺഹാളിൽ ഏകദിന പഠന സെമിനാർ സംഘടിപ്പിക്കുന്നു. 

രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന സെമിനാറിൽ സഭയിലെ പ്രമുഖ പണ്ഡിതരായ മോൺ. ഡോ. തോമസ് മണ്ണൂരാംപറമ്പിൽ (തലശ്ശേരി രൂപത), ഫാ. ഡോ. ജോസ് മണിപറമ്പിൽ (ഇരിങ്ങാലക്കുട രൂപത) എന്നിവർ ക്ലാസുകൾ നയിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവിധ അൽമായ സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽനിന്നുള്ള വിശ്വാസികൾ പങ്കെടുക്കും.  കുർബാനയുടെ അർഥവും പ്രാധാന്യവും ആരാധനാക്രമപരവും ദൈവശാസ്ത്രപരവുമായ സവിശേഷതകളും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുകയാണ് ഈ പ0ന ശിബിരത്തിൻ്റെ ലക്ഷ്യമെന്ന്  ചെയർമാൻ അഡ്വ. മത്തായി മുതിരേന്തിയും ജനറൽ സെക്രട്ടറി വിത്സൻ വടക്കുഞ്ചേരിയും അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img