05:56am 21 May 2026
NEWS
കുസാറ്റിൽ സന്തോഷ് കീഴാറ്റൂർ നയിക്കുന്ന അവധിക്കാല നാടക കളരി തുടങ്ങി


20/05/2026  04:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ സന്തോഷ് കീഴാറ്റൂർ നയിക്കുന്ന അവധിക്കാല നാടക കളരി തുടങ്ങി
HIGHLIGHTS

കൊച്ചി സർവകലാശാലയിൽ യുവജനക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അഭിനയ നാടക കളരിയിൽ സുപ്രസിദ്ധ സിനിമാ നാടക നടൻ സന്തോഷ് കീഴാറ്റൂർ ക്ലാസ്സ് എടുക്കുന്നു.

 

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) യുവജനക്ഷേമ വകുപ്പും സാംസ്കാരിക സംഘടനയായ ക്യു സ്പേസും സംയുക്തമായി മെയ് 22 വരെ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ നാടക കളരി ആരംഭിച്ചു. സർവകലാശാലയിലെ ഹിന്ദി ഓഡിറ്റോറിയത്തിൽ നടക്കുന്ന വർക്ക്ഷോപ്പിൽ സുപ്രസിദ്ധ സിനിമാ നാടക നടൻ സന്തോഷ് കീഴാറ്റൂർ കളരിക്ക് നേതൃത്വം നൽകി. വിവിധ അഭിനയ രീതികൾ, ശബ്ദവ്യന്യാസം, മനോധർമ്മം തുടങ്ങി അഭിനയത്തിൻ്റെ വിവിധ സങ്കേതങ്ങൾ പരിശിലിപ്പിക്കുന്ന വർക്ക് ഷോപ്പ് 22ാം തിയതി സമാപിക്കും. യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി.കെ ബേബി, വർക്ക് ഷോപ്പ് ഡയറക്ടർ ഡോ. അപർണ്ണ ലക്ഷ്മണൻ, ക്യു സ്പെയ്സ് മാനേജർ വിനയചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img