05:48am 22 April 2025
NEWS
എച്ച്എംപിവി വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു

06/01/2025  10:06 AM IST
nila
എച്ച്എംപിവി വൈറസ് ബാധ ഇന്ത്യയിലും സ്ഥിരീകരിച്ചു

ബംഗളൂരു: ചൈനയിൽ പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് (എച്ച്എംപിവി) ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടു മാസം പ്രായമുള്ള കുഞ്ഞിനാണ് ഹ്യൂമൻ മെറ്റാപ്‌ന്യൂമോ വൈറസ് കണ്ടെത്തിയത്.

പനിയെ തുടർന്ന് കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്കായി പ്രവേശിപ്പിച്ചു. ഈ സാഹചര്യത്തിൽ രക്തപരിശോധന നടത്തിയപ്പോഴാണ് എച്ച്എംവിപി വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. വിദേശ രാജ്യങ്ങളിലേക്കൊന്നും യാത്ര ചെയ്ത കുട്ടിയിലല്ല വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത് എന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.