05:27am 13 November 2026
NEWS
ക്യാമ്പിംഗ് സീസണ് സുരക്ഷാ കരുതലുമായി HMCയുടെമെഡിക്കൽ ക്ലിനിക്ക്
16/10/2025  04:06 PM IST
nila
ക്യാമ്പിംഗ് സീസണ്   സുരക്ഷാ കരുതലുമായി HMCയുടെമെഡിക്കൽ ക്ലിനിക്ക്

 

ദോഹ:  ശൈത്യകാല ക്യാമ്പിംഗ് സീസണിനായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഖത്തറിലെ സീലൈൻ പ്രദേശത്ത്  മെഡിക്കൽ ക്ലിനിക്ക് ഒക്‌ടോബർ 16 മുതൽ വീണ്ടും തുറക്കുമെന്ന് അറിയിച്ചു. തുടർച്ചയായ പതിനാറാം വർഷമാണ് ഈ ക്ലിനിക്ക് പ്രവർത്തനം ആരംഭിക്കുന്നത്. ഏപ്രിൽ 15, 2026 വരെ ക്ലിനിക്ക് പ്രവർത്തിക്കും.
ക്യാമ്പിംഗ് സീസൺ മുഴുവൻ ക്ലിനിക്ക് എല്ലാ ആഴ്ചയിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ പുലർച്ചെ 2 വരെ, ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും.
സീലൈൻ ബീച്ച് ഫ്രണ്ടിൽ സ്ഥിതി ചെയ്യുന്ന ഈ ക്ലിനിക്ക്, പ്രദേശത്തെ ക്യാമ്പർമാർക്കും സന്ദർശകർക്കും മെഡിക്കൽ അടിയന്തരസേവനങ്ങൾ നൽകുന്നു. ആവശ്യമായ മരുന്നുകളും മെഡിക്കൽ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന ക്ലിനിക്കിനോട് ചേർന്ന് എയർആംബുലൻസിനായി ഹെലിപാഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രവർത്തനസമയത്ത് ഒരു ഡോക്ടറും ഒരു നഴ്സും മേൽനോട്ടാധികാരിയുടെ നേതൃത്വത്തിൽ സേവനമനുഷ്ഠിക്കും. ചെറിയ പരിക്കുകൾ, വയറിളക്കം, പൊള്ളലുകൾ തുടങ്ങിയവയ്‌ക്ക് തൽക്ഷണം ചികിത്സ ലഭിക്കും. ഗുരുതര കേസുകൾ ആംബുലൻസിലൂടെയോ എയർ ആംബുലൻസിലൂടെയോ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റും.
സീലൈൻ മേഖലയിലെ ആംബുലൻസ് സേവനം 24 മണിക്കൂറും സജ്ജമാണ്. അവധി ദിവസങ്ങളിലും സ്കൂൾ ഹോളിഡേകളിലും ആംബുലൻസ് എണ്ണം വർധിപ്പിച്ച് ആറു സാധാരണ ആംബുലൻസുകളും അഞ്ചു ഫോർ-വീൽ ഡ്രൈവ് ആംബുലൻസുകളും വിന്യസിക്കുന്നതായി HMC അറിയിച്ചു.
സന്ദർശകർ നീന്തൽ, ബാർബിക്യൂ, ഭക്ഷണ തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ക്ലിനിക് മാനേജ്മെന്റ് അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img