10:11am 30 October 2026
NEWS
ചരിത്ര കഥകൾ പെയ്‌തിറങ്ങി "വടകര ഖിസ്സ"
29/06/2025  03:56 PM IST
nila
ചരിത്ര കഥകൾ പെയ്‌തിറങ്ങി വടകര ഖിസ്സ

വടകരയുടെ കലാ, സാസ്കാരിക, രാഷ്ട്രീയ ചരിത്രങ്ങളിലൂടെ പാടിയും പറഞ്ഞും അൻ വർ ബാബുവിന്റെ നേതൃത്വത്തിൽ നടന്ന വടകര ഖിസ്സ എന്ന പരിപാടി പുതിയ പുതിയ അറിവുകളും പാട്ടുകളുമായി  മനസ്സിൽ മായാതെ നിൽകുന്ന നവ്യനുഭവമായിരുന്നു.ഖത്തർ കെ എം സി സി വടകര ടൗൺ കമ്മിറ്റി വെള്ളിഴായ്ച ഓർക്കിഡ്‌ റസ്സ്റ്റോറന്റിൽ വെച്ച്‌ സംഘടിപ്പിച്ച പരിപാടി അഫസൽ വടകരയുടെ നിയന്ത്രണത്തിൽ കെ എം സി സി സംസ്ഥാന പ്രസിഡന്റ്‌ അബ്ദുൽ സമദ്‌ കെ പി തുടക്കം കുറിച്ചു, കെ എം സി സി യുടെ നേതാക്കളായ എസ്‌ എ എം ബഷീർ, അബ്ദുൽ നാസർ നാച്ചി, മുസ്തഫ എലത്തൂർ, അത്തീക്ക്‌ റഹ്മാൻ, തയ്യിബ്‌ എം വി, കോയ കൊണ്ടോട്ടി, അബ്ദുൽ അസീസ്‌ എം സി എന്നിവർ ചെറിയ കിസ്സകൾ പറഞ്ഞ്‌ കൊണ്ട്‌ പരിപാടിയെ ഭംഗിയാക്കി.അൻവർ വടകര, കബീർ കെ വി, ഷിയാസ്‌ വി എ, സഫീർ പഴങ്കാവ്‌ എന്നിവരുടെ പാട്ടുകർ സദസ്സിനു കുളിരേകി, സഹദ്‌ കാർത്തികപള്ളി,നൗഷാദ്‌ വെള്ളികുളങ്ങര, മഹമൂദ്‌ കുളമുള്ളതിൽ, ഇസ്മായിൽ എടോരി, ഫറൂക്ക്‌ ഏറാമല എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.അൻസാർ പുനത്തിൽ, ആഷിക്ക്‌ കെ പി, ഹം റാസ്‌ കെ ടി, അബുറഹിമാൻ, റുബിൻ വി എന്നിവർ നേതൃത്വം നൽകി, നബീൽ എം പി പങ്കെടുത്ത എല്ലാവരോടും സന്തോഷം പ്രകടിപ്പിച്ച്‌ കൊണ്ട്‌ തുടക്കം കുറിക്കുകയും, ഹലീം വി സലാം പറഞ്ഞ്കൊണ്ട്‌ പരിപാടി അവസാനിപ്പിക്കുകയുംചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img