01:22pm 12 November 2026
NEWS
മൂത്രവാഹിനി തടസ്സ ചികിത്സയിൽ ചരിത്ര നേട്ടം: HMCയിൽ റോബോട്ടിക് ശസ്ത്രക്രിയ
02/01/2026  12:06 PM IST
nila
മൂത്രവാഹിനി തടസ്സ ചികിത്സയിൽ ചരിത്ര നേട്ടം: HMCയിൽ റോബോട്ടിക് ശസ്ത്രക്രിയ

ദോഹ: ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) ഖത്തറിൽ ആദ്യമായി റോബോട്ടിക് ബൈലാറ്ററൽ യൂററ്ററിക് റീഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയകരമായി നടത്തി. ഐഷ ബിൻത് ഹമദ് അൽ അറ്റിയ്യ ആശുപത്രിയിൽ ദാ വിന്ചി റോബോട്ടിക് Xi സിസ്റ്റം ഉപയോഗിച്ചാണ് ഈ സങ്കീർണ ശസ്ത്രക്രിയ നടത്തിയത്.
മുപ്പത്വയസ്സുള്ള ഖത്തർ പൗരനായ രോഗിയുടെ ഇരുവശ യൂററ്ററുകളിലുമുണ്ടായ ഗുരുതര തടസ്സം പരിഹരിക്കുന്നതിനായിരുന്നു ശസ്ത്രക്രിയ. മുമ്പ് ദീർഘകാലമായി സ്റ്റന്റ് മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്ന രോഗി ഇപ്പോൾ പൂർണമായും സ്റ്റന്റ് വിമുക്തനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതായി HMC അറിയിച്ചു.
ഈ നേട്ടം, സങ്കീർണ യൂറോളജി ചികിത്സകളിൽ ആധുനിക റോബോട്ടിക് സാങ്കേതികതകൾ ഉപയോഗിച്ച് രോഗികൾക്ക് ലോകോത്തര ചികിത്സ ഉറപ്പാക്കുന്നതിലേക്കുള്ള HMCയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതായി അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img