NEWS
പരിശുദ്ധ കാതോലിക്കാ ബാവാ പാമ്പാടി ദയറായിൽ മുഖ്യകാർമ്മികത്വം വഹിക്കും.
04/04/2026 09:29 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

പാമ്പാടി : പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉയിർപ്പ് പെരുന്നാൾ ആചരിക്കുന്നു. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ശനി വൈകീട്ട് 5.30ന് ഉയിർപ്പ് പെരുന്നാൾ സന്ധ്യാനമസ്ക്കാരം. ഞായർ പുലർച്ചെ 2മണിക്ക് രാത്രി നമസ്ക്കാരം, 2.30ന് ഉയിർപ്പ് പ്രഖ്യാപനം, 3ന് പ്രഭാത നമസ്ക്കാരം, 4മണിക്ക് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷ, 5മണിക്ക് വിശുദ്ധ കുർബാന.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






