11:54pm 21 June 2026
NEWS
പകർച്ചവ്യാധി പ്രതിരോധം, ഡ്രൈ ഡേയിൽ പങ്കാളികളാകണം പരിശുദ്ധ കാതോലിക്കാ ബാവാ
18/06/2026  06:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പകർച്ചവ്യാധി പ്രതിരോധം, ഡ്രൈ ഡേയിൽ പങ്കാളികളാകണം പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സംസ്ഥാനത്ത് ഡെങ്കിപ്പനി ഉൾപ്പെടെ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ആരോ​ഗ്യവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഡ്രൈ ഡേ വിജയിപ്പിക്കുവാൻ പൊതുജനങ്ങളും വിശ്വാസികളും രം​ഗത്തിറങ്ങണമെന്ന് മലങ്കര സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആ​ഹ്വാനം ചെയ്തു. മഴക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും ആരാധനാലയങ്ങളുടെ പരിസരങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ, ഓരോ കുടുംബവും തങ്ങളുടെ പരിസരം ശുചിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിക്കിടക്കാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുകയും ചെയ്യേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണെന്ന് പരിശുദ്ധ ബാവാ ഓർമ്മിപ്പിച്ചു.

ആരോഗ്യസംരക്ഷണം വ്യക്തിപരമായ കാര്യം മാത്രമല്ല, സമൂഹത്തോടുള്ള കടമ കൂടിയാണ്. ഇടവകകൾ, സ്ഥാപനങ്ങൾ, ആത്മീയ സംഘടനകൾ, യുവജന പ്രസ്ഥാനം എന്നിവ ഡ്രൈ ഡേ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും, വീടുകളുടെയും ആരാധനാലയങ്ങളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങൾ ശുചീകരിക്കുന്നതിനും പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനും നേതൃത്വം നൽകണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img