01:15pm 12 September 2026
NEWS
ദുബായിയിലെ ആസ്റ്റർ ഫാർമസിയുടെ റോബോട്ടിക് വെയർ ഹൗസ് ഹിസ് ഹൈനസ് ഷൈഖ് ഹംദാൻ സന്ദർശിച്ചു.
12/09/2026  11:50 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദുബായിയിലെ ആസ്റ്റർ ഫാർമസിയുടെ റോബോട്ടിക് വെയർ ഹൗസ് ഹിസ് ഹൈനസ് ഷൈഖ് ഹംദാൻ സന്ദർശിച്ചു
HIGHLIGHTS

ദുബായ് കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ആസ്റ്റർ ഫാർമസിയുടെ വിതരണ കേന്ദ്രം സന്ദർശിച്ചപ്പോൾ.

 

ദുബായ്: കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മേഖലയിലെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ വെയർ ഹൌസുകളിലൊന്നായ ദുബായ് ഇൻഡസ്ട്രിയൽ സിറ്റിയിലെ ആസ്റ്റർ ഫാർമസിയുടെ വിതരണ കേന്ദ്രം സന്ദർശിച്ചു.

കാര്യക്ഷമവും വിശ്വസനീയവുമായ ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും സ്വകാര്യമേഖലയ്ക്ക് പ്രധാന പങ്കുണ്ടെന്ന് സന്ദർശന വേളയിൽ അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ മരുന്നുകൾക്കും മെഡിക്കൽ സാമഗ്രികൾക്കുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്ന ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിൽ സ്വകാര്യ, പൊതുമേഖലകൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഷൈഖ് ഹംദാൻ സന്ദർശനത്തിനിടെ ചൂണ്ടിക്കാട്ടി.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ അലീഷ മൂപ്പൻ എന്നിവർ 145,000 ചതുരശ്ര കിലോമീറ്ററിലെ വെയർ ഹൗസിലൂടെ ആസ്റ്ററിന്റെ ശൃംഖലയിൽ യു.എ.ഇയിലും ജി.സി.സിയിലും ഉടനീളം നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും അദ്ദേഹത്തിന് ഇരുവരും വിശദീകരിച്ചു നൽകി.

കാര്യക്ഷമത മെച്ചപ്പെടുത്തുകയും മരുന്നുകൾ വേഗത്തിലും കൂടുതൽ കൃത്യതയോടെയും വിതരണം ചെയ്യാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന വെയർ ഹൗസിന്റെ നൂതന സമീപനത്തെ ഷൈഖ് ഹംദാൻ അഭിനന്ദിച്ചു. ആസ്റ്ററിന്റെ തുടർച്ചയായ വളർച്ചയ്ക്കും അതിന്റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും യു.എ.ഇയുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ വികസനത്തിന് സംഭാവന നൽകുന്നതിനുമുള്ള നൂതന പരിഹാരങ്ങൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും അദ്ദേഹം പിന്തുണ അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻസ് സഹമന്ത്രി ഹിസ് എക്സലൻസി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹിസ് എക്സലൻസി ഹലാൽ സയീദ് അൽമറി, ടീകോം ഗ്രൂപ്പ് ചെയർമാൻ ഹിസ് എക്സലൻസി മാലിക് അൽ മാലിക് എന്നിവരും ഷൈഖ് ഹംദാനെ അനുഗമിച്ചു.

350 ഫാർമസികൾ, 120 മെഡിക്കൽ ക്ലിനിക്കുകൾ, 15 ആശുപത്രികൾ എന്നിവയുള്ള ആസ്റ്ററിന്റെ യു.എ.ഇ ശൃംഖലയിലൂടെ പ്രതിദിനം ഏകദേശം 75,000 ഇടപാടുകൾ ഈ വെയർ ഹൗസ് കൈകാര്യം ചെയ്യുന്നു.

ആസ്റ്റർ ഫാർമസിയുടെ നൂതന റോബോട്ടിക് വെയർ ഹൌസിന്റെ ശക്തിയും യു.എ.ഇയിലുടനീളം മരുന്നുകളുടെ വേഗതയേറിയതും കൂടുതൽ കൃത്യവും കാര്യക്ഷമവുമായ വിതരണം പ്രാപ്തമാക്കുന്നതിൽ അതിന്റെ പങ്കും പ്രദർശിപ്പിക്കുന്നതിനും ഞങ്ങളുടെ സ്ഥാപനത്തിലേക്ക് ഹിസ് ഹൈനസ് ഷൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സ്വാഗതം ചെയ്യുന്നതിലും ഏറെ അഭിമാനമുണ്ടെന്ന് സന്ദർശനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി. യു.എ.ഇയുടെ ആരോഗ്യസംരക്ഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ നവീകരണത്തിന്റെയും പൊതു-സ്വകാര്യ സഹകരണത്തിന്റെയും പ്രാധാന്യം ഹിസ് ഹൈനസിന്റെ സന്ദർശനവും പിന്തുണയും ഊട്ടിയുറപ്പിക്കുന്നു. ലോകോത്തര സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള ദുബായിയുടെ കാഴ്ചപ്പാടിന് സംഭാവന നൽകാൻ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img