
കൊച്ചി : ഇന്ത്യയിലുടനീളമുള്ള ഇടുപ്പ് വിദ്ഗധരുടെ ഒരു പ്രധാന ഒത്തുചേരലായ ഹിപ്പ് 360 ന് ഹയാത്ത് കൊച്ചി ആതിഥേയത്വം വഹിച്ചു.മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ കൊച്ചിയിലെ ആർത്രോപ്ലാസ്റ്റി മേധാവി ഡോക്ടർ ബിപിൻ തെരുവിൽ നയിച്ച യോഗത്തിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 150 ഓർത്തോപീഡിക് വിദഗ്ധർ ഒത്തുചേർന്നു.
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ പി വി ലൂയിസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ യു എസ് എയിലെ എയിൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർ ലീ റൂബിൻ,യു കെ യിലെ ലിങ്കൺ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർ പ്രസാദ് അന്തപൂർ. യു കെ യിലെ ബോൺമൗത്ത് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർ റോബ്മിഡിൽടൺ എന്നിവരുൾപ്പെട്ട പ്രമുഖ പ്രഭാഷകർ പങ്കെടുത്തു. ഇടുപ്പ് മാറ്റിവയ്ക്കലിന്റെ സുരക്ഷയും ദീർഘായുസ്സും വർധിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും അതിന്റെ പ്രധാനത്തെക്കുറിച്ചും വിദഗ്ധർ അവരുടെ അറിവുകൾ പങ്കുവെച്ചു.
ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്,മിക്ക രോഗികളിലും ഇടുപ്പ് മാറ്റിവയ്ക്കൽ 30 വർഷത്തിലധികം നീണ്ടു നിൽക്കുമെന്നായിരുന്നു സ്പെഷ്യലിസ്റ്റുകൾക്കിടയിലെ ഏകാഭിപ്രായം.ഇടുപ്പ് മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയിൽ രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ,എടുത്ത്കാണിച്ചുകൊണ്ട്, അറിവ് പങ്കിടലിനും, സഹകരണത്തിനും ഒരു വേദിയായിരുന്നു ഈ ഒത്തുചേരൽ.










