12:46pm 09 November 2026
NEWS
ഹിപ്പ് 360
27/04/2025  05:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഹിപ്പ് 360

കൊച്ചി : ഇന്ത്യയിലുടനീളമുള്ള ഇടുപ്പ് വിദ്ഗധരുടെ ഒരു പ്രധാന ഒത്തുചേരലായ ഹിപ്പ് 360 ന് ഹയാത്ത് കൊച്ചി ആതിഥേയത്വം  വഹിച്ചു.മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ കൊച്ചിയിലെ ആർത്രോപ്ലാസ്റ്റി മേധാവി ഡോക്ടർ ബിപിൻ തെരുവിൽ നയിച്ച യോഗത്തിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയിലെ ഏറ്റവും പുതിയ പുരോഗതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 150 ഓർത്തോപീഡിക് വിദഗ്ധർ ഒത്തുചേർന്നു.

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ പി വി ലൂയിസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ യു എസ് എയിലെ എയിൽ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർ ലീ റൂബിൻ,യു കെ യിലെ ലിങ്കൺ ഹോസ്പിറ്റലിൽ നിന്നുള്ള ഡോക്ടർ പ്രസാദ് അന്തപൂർ. യു കെ യിലെ ബോൺമൗത്ത്  യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർ റോബ്മിഡിൽടൺ എന്നിവരുൾപ്പെട്ട പ്രമുഖ പ്രഭാഷകർ പങ്കെടുത്തു. ഇടുപ്പ് മാറ്റിവയ്ക്കലിന്റെ സുരക്ഷയും ദീർഘായുസ്സും വർധിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യകളും അതിന്റെ പ്രധാനത്തെക്കുറിച്ചും വിദഗ്ധർ അവരുടെ അറിവുകൾ പങ്കുവെച്ചു.

ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്,മിക്ക രോഗികളിലും ഇടുപ്പ് മാറ്റിവയ്ക്കൽ 30 വർഷത്തിലധികം നീണ്ടു നിൽക്കുമെന്നായിരുന്നു  സ്പെഷ്യലിസ്റ്റുകൾക്കിടയിലെ ഏകാഭിപ്രായം.ഇടുപ്പ് മാറ്റിവെയ്ക്കൽ ശാസ്ത്രക്രിയയിൽ രോഗികളുടെ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ,എടുത്ത്കാണിച്ചുകൊണ്ട്, അറിവ് പങ്കിടലിനും, സഹകരണത്തിനും ഒരു വേദിയായിരുന്നു ഈ ഒത്തുചേരൽ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img