10:42am 09 November 2026
NEWS
ഇന്ത്യയിലെ ഇടുപ്പ് വിദഗ്ധരുടെ ഒത്തുചേരല്‍ ഹിപ്പ് 360 ഞായറാഴ്ച
26/04/2025  06:09 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യയിലെ ഇടുപ്പ് വിദഗ്ധരുടെ ഒത്തുചേരല്‍ ഹിപ്പ് 360 ഞായറാഴ്ച

കൊച്ചി: ഇന്ത്യയിലെ ഇടുപ്പ് വിദഗ്ധരുടെ ഒത്തുചേരല്‍ ഹിപ്പ് 360 ഹയാത്ത് കൊച്ചിയില്‍ ഞായറാഴ്ച നടക്കും. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ കൊച്ചിയിലെ ആര്‍ത്രോപ്ലാസ്റ്റി മേധാവി ഡോ. ബിപിന്‍ തെരുവിലിന്റെ നേതൃത്വത്തിലാണ് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും പുതിയ പുരോഗതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് 150 ഓര്‍ത്തോപീഡിക് വിദഗ്ധര്‍ ഒത്തുചേരുന്നത്. 

മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. പി വി ലൂയി ഉദ്ഘാടനം ചെയ്യും. യു എസ് എയിലെ യേ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫ. ലീ റൂബി, യു കെ യിലെ ലിങ്കി ഹോസ്പിറ്റലിലെ ഡോ. പ്രസാദ് അന്തപൂര്‍, യു കെയിലെ ബോര്‍മൗത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫ. റോബ്മിഡി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖ പ്രഭാഷകര്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img