06:16pm 15 May 2026
NEWS
തമിഴ് സിനിമ സംവിധാനം ചെയ്യുന്ന ഹിന്ദി സംവിധായകൻ ബാൽകി..
15/05/2026  03:41 PM IST
Cinema desk
തമിഴ് സിനിമ സംവിധാനം ചെയ്യുന്ന ഹിന്ദി സംവിധായകൻ ബാൽകി..

 

തമിഴ്‌നാട്ടിൽ കുംഭകോണത്തിൽ ജനിച്ച്, ബെംഗളൂരുവിൽ വളർന്നു, മുംബൈയിൽ സെറ്റിലായ സംവിധായകനാണ് 'ബാൽകി' എന്ന ബാലകൃഷ്ണൻ. 2007-ൽ അമിതാബ് ബച്ചൻ, തബു അഭിനയിച്ച് പുറത്തിറങ്ങിയ 'സീനികം' എന്ന ഹിന്ദി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച  ബാൽകി ഈ ചിത്രത്തിന് അടുത്തതായി വീണ്ടും അമിതാബ് ബച്ചനെ നായകനാക്കി 'പാ' എന്ന ചിത്രം സംവിധാനം ചെയ്തു. ഈ സിനിമയിൽ അഭിഷേക് ബച്ചൻ, വിദ്യാബാലൻ എന്നിവരും അഭിനയിച്ചിരുന്നു. ഈ രണ്ട് ചിത്രങ്ങളും വിമർശനപരമായും, കളക്ഷനിലും നല്ല സ്വീകരണം നേടുകയും ചെയ്തിരുന്നു. തുടർന്ന് 'ഷമിതാപ്', 'കി കാ',  'പാഡ് മേൻ',  'ലസ്റ്റ് സ്റ്റോറിസ്-2', തുടങ്ങിയ ചില  ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഒരു ചിത്രവും സംവിധാനം ചെയ്യാതിരുന്ന ബാൽകി  അടുത്ത് ഒരു തമിഴ് സിനിമയാണ് സംവിധാനം ചെയ്യുന്നതെന്നുള്ള വാർത്ത സംഗീത സംവിധായകനായ ഇളയരാജ മുഖേന പുറത്തുവന്നിട്ടുണ്ട്. ബാൽകി സംവിധാനം ചെയ്ത 'സീനി കം',  'പാ', 'ഷമിതാപ്', 'കി കാ' എന്നീ ചിത്രങ്ങൾക്ക് സംഗീതം നൽകിയത് ഇളയരാജയാണ്. ഇതിനെ തുടർന്ന് രണ്ടു പേരും വളരെ അടുത്ത സുഹൃത്തുക്കളാകുകയും ചെയ്തു. ഇപ്പോൾ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം രണ്ടു പേരും വീണ്ടും ഒന്നിക്കുകയാണ്. ബാൽകി സംവിധാനം ചെയ്യാനിരിക്കുന്ന തമിഴ് സിനിമയ്ക്കു വേണ്ടിയുള്ള സംഗീതം ഒരുക്കി വരുന്ന തിരക്കിലാണ് ഇളയരാജ. എന്നാൽ ഈ ചിത്രത്തിൽ ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇളയരാജ പുറത്തുവിട്ടിട്ടില്ല. അടുത്ത് തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img