01:12am 15 September 2026
NEWS
കുസാറ്റിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
14/09/2026  06:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
HIGHLIGHTS

കാനറ ബാങ്ക് ഒഫിഷ്യല്‍ ലാംങ്ഗേജ് സീനിയർ മാനേജർ, ശ്രീ. പ്രശാന്ത് പി പൈ  പരിപാടി ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല  ഹിന്ദി വകുപ്പ് ഛാത്ര പരിഷത്ത്, ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് വിവിധ കാര്യപരിപാടികളും അഖില കേരള ക്വിസ് മത്സരവും നടത്തി. ഛാത്രപരിഷത്ത് പ്രസിഡന്‍റ് ഷബാന എസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കാനറ ബാങ്ക് ഒഫിഷ്യല്‍ ലാംങ്ഗേജ് സീനിയർ മാനേജർ, ശ്രീ. പ്രശാന്ത് പി പൈ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വകുപ്പ് മേധാവി പ്രൊഫസർ ഡോ. പി. പ്രണീത,അലുമിനി അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീമതി. എസ്. ജാനകി (ഐ.ആർ.ഇ.എല്‍, മാനേജർ (റിട്ടയേഡ്),  ഛാത്ര പരിഷത്ത് സെക്രട്ടറി ജസീന മേരി കെ. പി, ജോയിന്‍റ് സെക്രട്ടറി സുനിത വി ഷേണായ് എന്നിവർ സംസാരിച്ചു. തുടർന്ന് ഹിന്ദി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും കൂടാതെ അഖില കേരള ക്വിസ് മത്സര വിജയികൾക്കുള്ള പുരസ്ക്കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img